Hair Problems: മുടിക്ക് സംരക്ഷണം നൽകാം ആയുർവേദത്തിലൂടെ...

നമ്മുടെ ജീവിതശൈലി തുടങ്ങി നിരവധി കാര്യങ്ങൾ മുടിയുടെ ആരോഗ്യത്തിനെ ബാധിക്കും. അമിതമായി സ്‌ട്രെസ്സ്, പോഷകക്കുറവ്, ദുശീലങ്ങള്‍ എന്നിവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 05:07 PM IST
  • മുടി കൊഴിയുന്നതും വേ​ഗം നരയ്ക്കുന്നതും എല്ലാം പിത ഇംബാലന്‍സിന്റെ ലക്ഷണങ്ങളാണ്.
  • ഇത് ഒഴിവാക്കാൻ വെള്ളം ധാരാളം കുടിക്കുക.
  • നെല്ലിക്ക അരച്ച് തലയില്‍ തേയ്ക്കുന്നതും നല്ലതാണ്.
Hair Problems: മുടിക്ക് സംരക്ഷണം നൽകാം ആയുർവേദത്തിലൂടെ...

അമിതമായി മുടി കൊഴിയുന്നു, താരന്റെ ശല്യം സഹിക്കാൻ വയ്യ.... ഇത്തരം പരാതികൾ ഇപ്പോൾ നിരവധി പേർ പറയുന്നുണ്ട്. ഇങ്ങനെ മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും പലരും നേരിടുന്നുണ്ട്. മുടിയുടെ പ്രശ്നങ്ങൾക്കായി ഷാംപൂ ഉൾപ്പെടെ നിരവധി കാര്യങ്ങൾ നമ്മൾ പരീക്ഷിച്ച് നോക്കാറുണ്ട്. ചിലർ അലോപതിയെ ആശ്രയിക്കാറുണ്ട്. മറ്റ് ചിലർ ആയുർവേദത്തിലും പ്രതിവിധി തേടാറുണ്ട്. നാച്വറലായി ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ആയുര്‍വേദ ചികിത്സ തേടിപോകുന്നത്. മുടിയുടെ സംരക്ഷണത്തിനായി ഒരുപാട് ചികിത്സ രീതികൾ ആയുർവേദത്തിലുണ്ട്. ഓരോ മുടിയുടെയും അതുപോലെ തന്നെ ശരീരപ്രകൃതിയും അനുസരിച്ചാണ് ഈ ചികിത്സകൾ. 

നമ്മുടെ ജീവിതശൈലി തുടങ്ങി നിരവധി കാര്യങ്ങൾ മുടിയുടെ ആരോഗ്യത്തിനെ ബാധിക്കും. അമിതമായി സ്‌ട്രെസ്സ്, പോഷകക്കുറവ്, ദുശീലങ്ങള്‍ എന്നിവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. കേശസംരക്ഷണത്തിനായുള്ള ആയുർവേദ ചികിത്സകളെ കുറിച്ചറിയാം.

ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസം തലകുളിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ തലയില്‍ ചെളി അടിയുന്നത് ചൊറിച്ചില്‍ കുറയ്ക്കാൻ സഹായിക്കും. വെളിച്ചെണ്ണയും നാരങ്ങാ നീരും മിക്‌സ് ചെയ്ത് തലയോട്ടിയില്‍ പുരട്ടുന്നതും നല്ലതാണ്. ചെമ്പരത്തിയുടെ പൂവും അത്രയും തന്നെ അതിന്റെ ഇലയും എടുക്കുക. ഇതിൽതൈരും നാരങ്ങാ നീരും ചേര്‍ത്ത് തലയോട്ടിൽ പുരട്ടാവുന്നതാണ്. 

Also Read: Weight loss diet: വണ്ണം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

മുടി കൊഴിയുന്നതും വേ​ഗം നരയ്ക്കുന്നതും എല്ലാം പിത ഇംബാലന്‍സിന്റെ ലക്ഷണങ്ങളാണ്. ഇത് ഒഴിവാക്കാൻ വെള്ളം ധാരാളം കുടിക്കുക. നെല്ലിക്ക അരച്ച് തലയില്‍ തേയ്ക്കുന്നതും നല്ലതാണ്. കൂടാതെ ഈ നെല്ലിക്ക പേയ്സ്റ്റിലേക്ക് തൈരും ചേര്‍ത്ത് തലയിൽ തേയ്ക്കാം. പിന്നീട് നന്നായി കഴുകി കളയുക. 

നല്ല കട്ടിയുള്ളതും എണ്ണമയവുമുള്ള മുടി കഫ ഇംബാലന്‍സ് ഉള്ളവയാണ്. ശരീരത്തില്‍ അമിതമായി കഫത്തിന്റെ പ്രശ്‌നമുള്ള ആളുകളുടെ തലയില്‍ അമിതമായി എണ്ണമയം ഉണ്ടാകും. മുടി പൊട്ടിപോകുക, വേ​ഗം മുടി നരയ്ക്കുക പോലുള്ള പ്രശ്‌നങ്ങള്‍ ഇവരിൽ സാധാരണ കാണാറില്ലെങ്കിലും തലയില്‍ വേഗത്തില്‍ ചെളി അടിഞ്ഞുകൂടുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവര്‍ ഇടയ്ക്ക് നന്നായി തല മസാജ് ചെയ്യണം. ത്രിഫല ഉപയോഗിച്ച് തലമുടി ക്ലെന്‍സ് ചെയ്യുന്നതും നല്ലതാണ്. ഇത് തലയിലെ താരന്‍ കുറയ്ക്കുവാൻ സഹായിക്കും.

മുടി പൊട്ടിപോകുന്നതും തുമ്പ് രണ്ടായി പോകുന്നതും ഒക്കെ വാത ദോഷത്തിന്റെ ഭാഗമായി വരുന്നതാണ്. ഇത് കുറയ്ക്കുന്നതിനായി ഹെയര്‍ ഓയില്‍ ഉപയോഗിച്ച് തല മസാജ് ചെയ്യുക. ഇങ്ങനെ മസാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകുക. വീര്യം കുറഞ്ഞ ഷാംപൂ വേണം ഉപയോ​ഗിക്കാൻ. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ചായ കാപ്പി എന്നിവയെല്ലാം ഉപേക്ഷിക്കേണ്ടതും അനിവാര്യമായ കാര്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News