സമീകൃതാഹാരം എന്ന നിലയിൽ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടുന്നവയാണ് പയർ വർഗങ്ങൾ. ഫൈബർ,പ്രോട്ടീൻ, തുടങ്ങി ശരീരത്തിന് ആവശ്യമുള്ളതെല്ലാം പയറിലുണ്ടെന്ന് ചുരുക്കം. ദിവസവും കഞ്ഞിയും പയറും കഴിക്കുന്നത് പോലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി ചില പഠനങ്ങളിലുണ്ട്. പയറുവർഗ്ഗങ്ങൾ ഇല്ലാതെ ഭക്ഷണം അപൂർണ്ണമാണ് എന്ന് പോലും കരുതുന്നവരുമുണ്ട്. എന്നാൽ ഇവയൊന്നും വെറുതെ കഴിച്ചാൽ പോരാ.
അതിനാണ് ശ്രദ്ധിക്കേണ്ടുന്ന ചില വഴികൾ
1. പയർ കുതിർത്തോ അല്ലെങ്കിൽ മുളപ്പിച്ചോ കഴിക്കാം. പയറിലെ ആന്റി ന്യൂട്രിയൻറുകൾ വേർതിരിക്കാനായാണ് ഇത്. മാത്രമല്ല പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ മുതലായവ നഷ്ടപ്പെടുകയുമില്ല. ആൻറി ന്യൂട്രിയൻറുകൾ മൂലമാണ് പലർക്കും ഗ്യാസ്, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത്.
2. പ്രോട്ടീൻ എന്ന് കണ്ട് പലരും പയർ അമിതമായി കഴിക്കുകയും ധാന്യ വർഗങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു, ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇതിനായൊരു കൃത്യമായ അനുപാതം പിന്തുടരണം. ചോറിനൊപ്പമാണ് നിങ്ങൾ പയർ കഴിക്കുന്നതെങ്കിൽ അതിന്റെ അനുപാതം 1: 3 ആയിരിക്കണം. എന്നാൽ പയറു വർഗങ്ങളും ധാന്യങ്ങളും കലർത്തിയാണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ, അതിന്റെ അനുപാതം 1: 2 ഉം ആയിരിക്കണം. ഇത് കൃത്യമായി പാലിച്ച് പോകേണ്ടുന്ന കാര്യമാണ്.
3. ഇന്ത്യയിൽ 65000 വ്യത്യസ്ത ഇനം പയർവർഗ്ഗങ്ങളും ബീൻസുകളും ഉണ്ട്. വ്യത്യസ്ത തരം പയറുവർഗങ്ങൾ കഴിയ്ക്കുമ്പോൾ വ്യത്യസ്ത പോഷകങ്ങളും നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. എന്നാൽ ഇവ വെറുതേ കഴിക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ വ്യത്യസ്ത മാർഗങ്ങൾ നോക്കണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.