India Vs Australia 4th Test: മെല്‍ബണില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; ജെയ്‌സ്വാളിന്റെ ചെറുത്തുനില്‍പ് വെറുതെയായി, നാണംകെടുത്തിയത് ഇവര്‍...

India Vs Australia 4th Test:  യശസ്വി ജെയ്സ്വാളിനും ഋഷഭ് പന്തിനും മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാൻ ആയത്. രോഹിത് ശർമയും കോലിയും കെഎൽ രാഹുലും സമ്പൂർണ പരാജയമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 30, 2024, 12:16 PM IST
  • 155 റൺസിന് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് അവസാനിക്കുകയായിരുന്നു
  • 84 റൺസ് നേടിയ യശസ്വി ജെയ്സ്വാൾ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ
  • 30 റൺസ് നേടിയ ഋഷഭ് പന്ത് സ്കോറിങിൽ രണ്ടാം സ്ഥാനക്കാരനായി
India Vs Australia 4th Test: മെല്‍ബണില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; ജെയ്‌സ്വാളിന്റെ ചെറുത്തുനില്‍പ് വെറുതെയായി, നാണംകെടുത്തിയത് ഇവര്‍...

മെല്‍ബണ്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട പരാജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് ഓസ്‌ട്രേലിയ മുന്നില്‍ എത്തുകയും ചെയ്തു. ഇന്ത്യയുടെ പ്രധാനപ്പെട്ട മുന്‍നിര താരങ്ങള്‍ എല്ലാം രണ്ടാം ഇന്നിങ്‌സിലും പരാജയപ്പെട്ടതോടെയാണ് വേണമെങ്കില്‍ ജയിക്കാമായിരുന്ന കളി കൈവിട്ടുപോയത്. സമനില സാധ്യതപോലും ഒടുക്കം ഓസ്‌ട്രേലിയ തല്ലിക്കെടുത്തുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആയത് യശസ്വി ജെയ്‌സ്വാളിന് മാത്രമാണ്. ആദ്യ ഇന്നിങ്‌സില്‍ 82 റണ്‍സ് എടുത്ത ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കെഎല്‍ രാഹുലും പതിവ് പോലെ നിരാശപ്പെടുത്തി. ഈ മൂന്ന് മുന്‍നിര താരങ്ങളുടെ ദയനീയമായ പ്രകടനം ആണ് ഇന്ത്യയ്ക്ക് ഇത്രയും നാണംകെട്ട തോല്‍വി പതിച്ചുനല്‍കിയത് എന്ന് പറയാം.

കളിയുടെ നാലാം ദിവസം ഓസ്‌ട്രേലിയന്‍ വാലറ്റക്കാരായ നഥാന്‍ ലിയോണും സ്‌കോട്ട് ബോളണ്ടും നടത്തിയ ചെറുത്തുനില്‍പ്പും ഇന്ത്യന്‍ പരാജയത്തിന് ആക്കം കൂട്ടി. അവസാന വിക്കറ്റ് പിഴുതെടക്കാന്‍ അഞ്ചാം ദിവസം രാവിലെ വരെ കാത്തിരിക്കേണ്ടി വന്നു ഇന്ത്യക്ക്. അല്ലാത്ത പക്ഷം, വിജയസാധ്യത നിലനിര്‍ത്തിക്കൊണ്ട് ഒരു പോരാട്ടം നയിക്കാന്‍ സാധിക്കുമായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി ടീമിന്റെ മാനം കാത്ത നിതീഷ് കുമാര്‍ റെഡ്ഡി രണ്ടാം ഇന്നിങ്‌സില്‍ അതിവേഗം പുറത്തായി. ലിയോണിന്റെ പന്തില്‍ പുറത്താകുമ്പോള്‍ അഞ്ച് പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമാണ് നിതീഷിന് സ്വന്തമാക്കാന്‍ ആയത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത് ജെയ്‌സ്വാളും ഋഷഭ് പന്തും മാത്രമാണ് എന്നതും നാണക്കേടാണ്. രോഹിത് ശര്‍മ 9 റണ്‍സും വിരാട് കോലി അഞ്ച് റണ്‍സും ആണ് എടുത്തത്. കെഎല്‍ രാഹുല്‍ പൂജ്യത്തിന് പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് നേടാനായത് വെറും രണ്ട് റണ്‍സ് മാത്രം.

പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബൊളാണ്ടും ആണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ വെട്ടിനിരത്തിയത്. രണ്ട് പേരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്കും ട്രവിസ് ഹെഡും ഓരോ വീക്കറ്റുകള്‍ വീതവും വീഴ്ത്തി ഇന്ത്യന്‍ പരാജയം ഉറപ്പിച്ചു. 155 രമ്#സിന് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News