Cough And Cold: ചുമയും ജലദോഷവും കൊണ്ട് വലഞ്ഞോ? ഈ അഞ്ച് ചായകൾ തരും ഉടനടി ആശ്വാസം

Cold And Cough: ശൈത്യകാലവും മഴക്കാലവും വൈറസുകൾ ഏറ്റവും കൂടുതൽ പരിവർത്തനം ചെയ്യപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്ന സമയമാണ്.

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 03:16 PM IST
  • ചുമയും ജലദോഷവും ഉണ്ടാകുമ്പോൾ ആശ്വാസം നൽകുന്ന പാനീയങ്ങളിൽ പ്രധാനപ്പെട്ടതാണ് ചായ
  • നിങ്ങൾ ചുമയും ജലദോഷവും മൂലം ബുദ്ധിമുട്ടുകയാണെങ്കിൽ വിവിധ തരം ചായകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്
Cough And Cold: ചുമയും ജലദോഷവും കൊണ്ട് വലഞ്ഞോ? ഈ അഞ്ച് ചായകൾ തരും ഉടനടി ആശ്വാസം

ജലദോഷവും ചുമയും പലർക്കും ഒരു സ്ഥിരം പ്രശ്നമായി മാറുന്ന സമയമാണിത്. എന്നാൽ ഈ പ്രശ്നങ്ങളെ നേരിടാൻ വീട്ടിൽ തന്നെയുണ്ട് പരിഹാരമാർ​ഗങ്ങൾ. ആദ്യം, തണുപ്പുകാലത്ത് വളരെ വേ​ഗത്തിൽ ജലദോഷവും ചുമയും പിടിപെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണം. കാരണം, ശൈത്യകാലവും മഴക്കാലവും വൈറസുകൾ ഏറ്റവും കൂടുതൽ പരിവർത്തനം ചെയ്യപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്ന സമയമാണ്. ഈ സമയങ്ങളിൽ ഒരു വ്യക്തിക്ക് ജലദോഷവും ചുമയും ഉണ്ടാകാതിരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ക്ഷീണം, തളർച്ച, ശരീരത്തിൽ തണുപ്പ്, ശരീരവേദന, നെഞ്ചിലെ അസ്വസ്ഥത, ചെറിയ പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, കണ്ണിൽ നിന്ന് ഇടയ്ക്കിടെ വെള്ളം വരിക, ചുമ, തൊണ്ടവേദന, കഫക്കെട്ട്, മൂക്കൊലിപ്പ്, മണവും രുചിയും നഷ്ടപ്പെടൽ എന്നിവയാണ് ജലദോഷത്തിന്റെ ലക്ഷണങ്ങൾ. ജലദോഷവും ചുമയും ചികിത്സിക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതവും ഫലപ്രദവുമായ ചില പരിഹാര മാർ​ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ALSO READ: Guava: ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നത് മുതൽ കാൻസ‍ർ പ്രതിരോധം വരെ; നിരവധിയാണ് പേരക്കയുടെ ​ഗുണങ്ങൾ

ചുമയും ജലദോഷവും ഉണ്ടാകുമ്പോൾ ആശ്വാസം നൽകുന്ന പാനീയങ്ങളിൽ പ്രധാനപ്പെട്ടതാണ് ചായ. നിങ്ങൾ ചുമയും ജലദോഷവും മൂലം ബുദ്ധിമുട്ടുകയാണെങ്കിൽ വിവിധ തരം ചായകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങളെ മറികടക്കാൻ പരീക്ഷിക്കാവുന്ന രുചികരമായ ചില ചായകൾ പരിചയപ്പെടാം. ഏതെങ്കിലും ചേരുവകൾ നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്നതാണെങ്കിൽ അവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.

ഇഞ്ചി ചായ: നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള സു​ഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇ‍ഞ്ചിക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. അണുബാധയ്ക്ക് കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കളുടെ വളർച്ചയെ ഫലപ്രദമായി തടയാൻ കഴിയുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞ അതിശയകരമായ ഔഷധങ്ങളിൽ ഒന്നാണ് ഇഞ്ചി. ഇഞ്ചിയിലെ സജീവ ഘടകമായ ജിഞ്ചറോൾ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി മികച്ചതാക്കാനും ആരോ​ഗ്യത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ചുമയും ജലദോഷവും ഉള്ളപ്പോൾ ഇഞ്ചി ചതച്ചിട്ട് ചായ കുടിച്ചാൽ തൽക്ഷണം ആശ്വാസം ലഭിക്കും.

ALSO READ: Black Tea On An Empty Stomach: അതിരാവിലെ വെറുംവയറ്റിൽ കട്ടൻ ചായ കുടിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിയണം

കറുവപ്പട്ട, ഗ്രാമ്പൂ, ലെമൺ ടീ: ജലദോഷവും ചുമയും ഉള്ളവർക്കുള്ള മറ്റൊരു നല്ല ചായയാണ് കറുവപ്പട്ട, ഗ്രാമ്പൂ, ചെറു നാരങ്ങ ചായ. ഈ ചായയിലെ എല്ലാ ചേരുവകളും ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞതാണ്, ഇത് ചുമയ്ക്ക് കാരണമായ സൂക്ഷ്മാണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു, അതുവഴി വീണ്ടും ചുമയും ജലദോഷവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

യൂക്കാലിപ്റ്റസ് ടീ: ഒരു കപ്പ് യൂക്കാലിപ്റ്റസ് ചായ കുടിക്കുന്നത് ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് തൽക്ഷണം ആശ്വാസം നേടാൻ നിങ്ങളെ സഹായിക്കും. ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്ന സൂക്ഷ്മാണുക്കളുടെ വളർച്ചയ്‌ക്കെതിരെ പോരാടുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണിത്.

ALSO READ: Dry Shampoo: എന്താണ് ഡ്രൈ ഷാംപൂ? ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നത് മുടിക്ക് ദോഷം ചെയ്യുമോ?

തേൻ-തുളസി ചായ: വളരെയധികം ഔഷധ ​ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് തുളസി. ജലദോഷത്തിനും ചുമയ്ക്കും എതിരെ പോരാടുന്ന നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ് തുളസി. ഹോളി ബേസിൽ എന്നറിയപ്പെടുന്ന തുളസിയിൽ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിട്യൂസിവ് (ചുമ ഒഴിവാക്കൽ), അലർജി വിരുദ്ധ ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകാൻ സഹായിക്കുന്നു.

കാശിത്തുമ്പ ചായ: ജലദോഷത്തിനും ചുമയ്ക്കും എതിരായ മറ്റൊരു ഔഷധമാണ് കാശിത്തുമ്പ. കാശിത്തുമ്പയിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സൂക്ഷ്മാണുക്കളുടെ വളർച്ചയ്‌ക്കെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News