Delhi Floods: രാജ്യത്തിന്റെ പലഭാ​ഗങ്ങളിലും വെള്ളപ്പൊക്കം രൂക്ഷം; ജലത്തിലൂടെ പകരുന്ന രോ​ഗങ്ങൾക്ക് സാധ്യത, ജാ​ഗ്രത പുലർത്തണം

Health Risks In Flood: കൂടുതൽ രോഗങ്ങൾ പടർത്താൻ സാധ്യതയുള്ള പ്രകൃതി ദുരന്തമാണ് വെള്ളപ്പൊക്കം. മലിനമായ വെള്ളവും ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 08:59 AM IST
  • സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയയാണ് ടൈഫോയ്ഡ് ഉണ്ടാക്കുന്നത്
  • തുടർച്ചയായ പനി, തലവേദന, മലബന്ധം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾക്ക് പ്രകടമാകുന്നു
  • ഇത് ഏകദേശം 14 ദിവസം നീണ്ടുനിൽക്കും
  • മോശം ശുചിത്വം മൂലമാണ് ഈ രോ​ഗം പടരുന്നത്
Delhi Floods: രാജ്യത്തിന്റെ പലഭാ​ഗങ്ങളിലും വെള്ളപ്പൊക്കം രൂക്ഷം; ജലത്തിലൂടെ പകരുന്ന രോ​ഗങ്ങൾക്ക് സാധ്യത, ജാ​ഗ്രത പുലർത്തണം

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് യമുന നദി കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. പ്രദേശത്തെ നിരവധിയിടങ്ങളിൽ വെള്ളം കയറി. മൺസൂൺ കാലത്ത് ഈർപ്പമുള്ള വായുവിൽ ധാരാളം ബാക്ടീരിയകളും ഫംഗസുകളും ഉണ്ടാകും. വിനാശകരമായ വെള്ളപ്പൊക്കം പോലുള്ള അവസ്ഥകൾ രോഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത അപകടകരമായ രീതിയിൽ ഉയർത്തുന്നു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിലെ യമുനയിലെ ജലനിരപ്പ് 207.98 മീറ്ററായി കുറഞ്ഞു. ജൂലൈ 12ന് രാത്രി 11 മണിക്ക് 208.08 മീറ്ററായിരുന്നു കേന്ദ്ര ജല കമ്മീഷൻ പങ്കുവെച്ച കണക്കുകൾ. കൂടുതൽ രോഗങ്ങൾ പടർത്താൻ സാധ്യതയുള്ള പ്രകൃതി ദുരന്തമാണ് വെള്ളപ്പൊക്കം. മലിനമായ വെള്ളവും ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന രോ​ഗങ്ങൾ ഇവയാണ്

ടൈഫോയ്ഡ്: സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയയാണ് ടൈഫോയ്ഡ് ഉണ്ടാക്കുന്നത്. ബാക്ടീരിയകൾ ശരീരത്തെ ആക്രമിക്കുന്നതിനാൽ, തുടർച്ചയായ പനി, തലവേദന, മലബന്ധം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾക്ക് പ്രകടമാകുന്നു. ഇത് ഏകദേശം 14 ദിവസം നീണ്ടുനിൽക്കും. മോശം ശുചിത്വം മൂലമാണ് ഈ രോ​ഗം പടരുന്നത്. ഇത് മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരും.

കോളറ: ലോകാരോഗ്യ സംഘടനയുടെ നിർവ്വചനം അനുസരിച്ച്, വിബ്രിയോ കോളറ എന്ന ബാക്ടീരിയം കലർന്ന ഭക്ഷണമോ വെള്ളമോ ശരീരത്തിന് ഉള്ളിൽ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോ​ഗമാണ് കോളറ. വയറിളക്ക അണുബാധയാണ് കോളറ. ഇത് കഠിനമായ വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകുന്നു. ഇത് നിർജ്ജലീകരണത്തിലേക്കും നയിക്കുന്നു. കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഇത് ​ഗുരുതരമാകും.

ALSO READ: Diabetes Management: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്

മലേറിയ: പ്ലാസ്മോഡിയം പരാന്നഭോജികൾ വഴി പകരുന്ന മാരകമായ അണുബാധയാണ് മലേറിയ. പനി, വിറയൽ, വിയർപ്പ്, ഓക്കാനം, ശരീരവേദന എന്നിവയാണ് മലേറിയയുടെ പ്രാരംഭ ലക്ഷണങ്ങൾ. രോഗത്തിന്റെ തീവ്രതയനുസരിച്ച് മലേറിയ ഏഴ് മുതൽ മുപ്പത് ദിവസം വരെ നീണ്ടുനിൽക്കും.

ഡെങ്കിപ്പനി: കൊതുകുകടി മൂലമുണ്ടാകുന്ന വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഡെങ്കി വൈറസ് (ഡിഇഎൻവി) മൂലമുണ്ടാകുന്ന ഒരു വൈറൽ അണുബാധയാണിത്. കൊതുകുകൾ കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നത്. കടുത്ത പനി, തലവേദന, ശരീരവേദന, ഓക്കാനം, ചർമ്മത്തിൽ ചുണങ്ങ് പോലുള്ള പാടുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. 1-2 ആഴ്ചകൾക്കുള്ളിൽ ഡെങ്കിപ്പനി സുഖപ്പെടും. ചിലർക്ക് കടുത്ത ലക്ഷണങ്ങൾ പ്രകടമാകുകയും ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യാം.

മഞ്ഞപ്പിത്തം: ശുചിത്വക്കുറവാണ് മഞ്ഞപ്പിത്തം പകരുന്നതിന്റെ പ്രധാന കാരണം. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം പകരുന്നത്. മഞ്ഞപ്പിത്തം കരളിനെയാണ് ദോഷകരമായി ബാധിക്കുന്നത്. കരളിന്റെ പ്രവര്‍ത്തന തകരാറുമൂലം രക്തത്തില്‍ ബിലിറൂബിന്‍ കൂടുന്നതാണ് ശരീരത്തിലെ മഞ്ഞനിറത്തിന് കാരണം. കരളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തുപോകില്ല. ഇത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു. പനി, കഠിനമായ ക്ഷീണം, സന്ധി വേദന, പേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ.

ഹൈപ്പോഥെർമിയ: ശരീരത്തിൽ വേഗത്തിൽ ചൂട് നഷ്ടപ്പെടുമ്പോൾ, ഹൈപ്പോഥെർമിയ (ശരീര താപനില 35 ഡിഗ്രി സെൽഷ്യസിൽ താഴെ) എന്നറിയപ്പെടുന്ന ഒരു മെഡിക്കൽ എമർജൻസി ഉണ്ടാകുന്നു. വെള്ളപ്പൊക്ക സമയത്ത്, ഹൈപ്പോഥെർമിയ കുട്ടികളെയും പ്രായമായവരെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രോ​ഗത്തിന്റെ തീവ്രതയെ ആശ്രയിച്ചാണ് ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News