വർക്ക് ഔട്ടിൽ വിട്ടു വീഴ്ചയില്ല; ഗർഭകാലം ആസ്വദിക്കുകയാണ്;അമ്മയാകാനൊരുങ്ങി കാജൽ അഗർവാൾ

അമ്മയാവാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. ഗർഭകാലത്തെ കുറിച്ചും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിനെ കുറിച്ചും പങ്കുവെക്കുകയാണ് താരമിപ്പോൾ.ഗർഭകാലത്തെ 

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 12:56 PM IST
  • ആദ്യത്തെ മൂന്ന് മാസം കഠിനമായിരുന്നു
  • വർക്ക് ഔട്ടിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല
  • കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് സന്തോഷം ലഭിക്കുന്നത്
വർക്ക് ഔട്ടിൽ വിട്ടു വീഴ്ചയില്ല; ഗർഭകാലം ആസ്വദിക്കുകയാണ്;അമ്മയാകാനൊരുങ്ങി കാജൽ അഗർവാൾ

അമ്മയാവാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. ഗർഭകാലത്തെ കുറിച്ചും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിനെ കുറിച്ചും പങ്കുവെക്കുകയാണ് താരമിപ്പോൾ.ഗർഭകാലത്തെ 
വർക്ക് ഔട്ടും യോഗ ക്ലാസുകളുമായി തിരക്കിലാണ് താരം. വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. മികച്ച പ്രതികരണമാണ് വീഡിയോക്ക് ഇതിനോടകം തന്നെ ലഭിച്ചത്.

ഗ്ലോബൽ സ്പാ മാഗസിന് നൽകിയ ഇന്റർവ്യൂവിലാണ് കാജൽ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ചത്. ആദ്യത്തെ മൂന്ന് മാസം കഠിനമായിരുന്നുവെന്ന് താരം പറയുന്നു. ഗർഭിണിയാകുമ്പോൾ ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുന്നു. ആ മാസങ്ങളിൽ ഏറെ ബുദ്ധിമുട്ട് നേരിട്ടിട്ടുമുണ്ട്. ഇതെല്ലാം യോഗയും നടത്തവും നല്ല ഭക്ഷണവും കഴിച്ചാണ് മറികടന്നതെന്നും കാജൽ പറയുന്നു. 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

ജീവിതത്തിലെ മനോഹരമായ ഘട്ടത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നു പോകുന്നത്. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും ഭർത്താവ് ഗൗതം കിച് ലുവും. കുഞ്ഞിന് ജന്മം നൽകുന്നത് മാത്രമല്ല ശരിയായ മൂല്യങ്ങളും മാതൃകകളും നൽകി കുഞ്ഞിനെ വളർത്തുന്നതും വലിയ ഉത്തരവാദിത്വമാണെന്ന് കാജൽ പറയുന്നു.

ഇഷ്ടപ്പെട്ട പാട്ട് കേൾക്കുക,ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക,കുടുംബത്തിനൊപ്പം സമയം ചെലിടുക ,വ‌ർക്ക് ഒട്ട് ചെയ്യുക ഇതാണ് ഇപ്പോൾ ചെയ്ത് പോരുന്നത്. വർക്ക് ഔട്ടിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല.കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് തനിക്ക് ഏറെ സന്തോഷം ലഭിക്കുന്നത്.ഇപ്പോൾ അതിന് സമയം കിട്ടാറുണ്ടെന്നും താൻ സന്തോഷവതിയാണെന്നും താരം പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News