Eid-al-Fitr 2023: ഈദ് ദിനത്തിൽ തയ്യാറാക്കാം ഉന്മേഷം നൽകുന്ന ഈ പാനീയങ്ങൾ

Eid cool drinks: ഈ ഈദ് ദിനത്തിൽ ചൂടിനെ തോൽപ്പിക്കാനും ദാഹം ശമിപ്പിക്കാനും, നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ആരോഗ്യകരവും രുചികരവും ഉന്മേഷദായകവുമായ പാനീയങ്ങൾ പരിചയപ്പെടാം.

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 12:27 PM IST
  • ഈദ് ദിനത്തിൽ വീട്ടിൽ തന്നെ രുചികരമായ പാനീയങ്ങൾ തയ്യാറാക്കാം
  • ചൂടിനെ ശമിപ്പിക്കാനും രുചികരമായ ഈ പാനീയങ്ങൾ നല്ലതാണ്
Eid-al-Fitr 2023: ഈദ് ദിനത്തിൽ തയ്യാറാക്കാം ഉന്മേഷം നൽകുന്ന ഈ പാനീയങ്ങൾ

വേനൽക്കാലത്ത്, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഈ ഈദ് ദിനത്തിൽ ചൂടിനെ തോൽപ്പിക്കാനും ദാഹം ശമിപ്പിക്കാനും, നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ആരോഗ്യകരവും രുചികരവും ഉന്മേഷദായകവുമായ വേനൽക്കാല പാനീയങ്ങൾ പരിചയപ്പെടാം. ഈ പാനീയങ്ങൾ രുചികരമായവ മാത്രമല്ല, ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ളതുമാണ്.

അതിനാൽ, നിങ്ങൾ ഈ വേനൽക്കാലത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ പോകുകയാണെങ്കിലോ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഈദ് ആഘോഷിക്കാൻ ക്ഷണിക്കുകയാണെങ്കിലോ, ഈ ഉന്മേഷദായകമായ വേനൽക്കാല പാനീയങ്ങൾ ഉണ്ടാക്കി ആസ്വദിക്കൂ.

മാംഗോ ഡിലൈറ്റ്

മാമ്പഴം ഈ കാലത്ത് സുലഭമാണ്. മാമ്പഴം ഉപയോ​ഗിച്ച് തയ്യാറാക്കാവുന്ന പാനീയമാണ് മാം​ഗോ ഡിലൈറ്റ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ പാനീയമാണിത്.

ആവശ്യമായ ചേരുവകൾ:

മൂന്ന് ചെറി ഐസ്ക്രീം ബാറുകൾ
മൂന്ന് മാം​ഗോ ഐസ്ക്രീം ബാറുകൾ
നാല് കപ്പ് നാരങ്ങ സോഡ
അര കപ്പ് ചെറി അരിഞ്ഞത്
ഒരു കപ്പ് മാമ്പഴം കഷ്ണങ്ങളാക്കിയത്
ഒരു കപ്പ് നാരങ്ങ നീര്

തയ്യാറാക്കേണ്ട വിധം:

ഒരു ​​വലിയ ജഗ്ഗിൽ നാരങ്ങാനീര്, നാരങ്ങ സോഡ, ചെറി, മാമ്പഴം എന്നിവ യോജിപ്പിക്കുക. ഇത് ഗ്ലാസുകളിലേക്ക് ഒഴിച്ച് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഐസ്ക്രീം ബാർ (മാങ്ങ അല്ലെങ്കിൽ ചെറി) എന്നിവ വച്ച് അലങ്കരിക്കുക.

ALSO READ: Fermented Foods: കൊംബുച്ച, കിംചി, കെഫിർ... പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതാണോ?

ലെമൺ ട്വിസ്റ്റ്

നാരങ്ങ ഉപയോ​ഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന മികച്ച വേനൽക്കാല പാനീയമാണ് ലെമൺ ട്വിസ്റ്റ്. കുറഞ്ഞ ചേരുവകൾ ഉപയോ​ഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന പാനീയമാണിത്.

ആവശ്യമായ ചേരുവകൾ:

അരക്കപ്പ് പുതുതായി നാരങ്ങ നീര്
അര കപ്പ് പഞ്ചസാര
രണ്ട് കപ്പ് വെള്ളം
വാനില അല്ലെങ്കിൽ പൈനാപ്പിൾ ഐസ്ക്രീം

തയ്യാറാക്കേണ്ട വിധം:

ഒരു ​​ജാറിൽ നാരങ്ങാനീരും പഞ്ചസാരയും യോജിപ്പിച്ച് നന്നായി ഇളക്കുക. വെള്ളം ചേർത്ത ശേഷം മിശ്രിതം തണുപ്പിക്കുക. ഒരു ​​ബ്ലെൻഡറിൽ തണുത്ത നാരങ്ങാവെള്ളവും നിങ്ങൾക്ക് ഇഷ്ടമുള്ള ഐസ്ക്രീമും മിക്‌സ് ചെയ്യുക. മിശ്രിതം നന്നായി ഇളക്കുക. ഒരു ​​നാരങ്ങ കഷ്ണം കൊണ്ട് അലങ്കരിച്ചതിന് ശേഷം വിളമ്പാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News