Muringa Leaf: കൊളസ്ട്രോൾ മുതൽ ശരീരഭാരം കുറയ്ക്കൽ വരെ: മുരിങ്ങയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

Moring leaves Benefits: കൊളസ്ട്രോൾ കുറയ്ക്കാൻ പ്രകൃതിദത്തമായ നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് മുരിങ്ങ.

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 05:17 PM IST
  • ധാരാളം വിറ്റാമിനുകളും ധാതുക്കളും മുരിങ്ങ പൊടിയിൽ കാണപ്പെടുന്നു.
  • ഇത് കൂടാതെ കാൽസ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്.
Muringa Leaf: കൊളസ്ട്രോൾ മുതൽ ശരീരഭാരം കുറയ്ക്കൽ വരെ: മുരിങ്ങയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് അനിയന്ത്രിതമായി വർദ്ധിക്കുന്നത് ഇന്നത്തെ കാലത്ത് പലരെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ തുടങ്ങും. കൊളസ്ട്രോൾ ഒട്ടിപ്പിടിക്കുന്ന വസ്തുവാണ്. ഇത് രക്തക്കുഴലുകളിൽ പറ്റിനിൽക്കാൻ തുടങ്ങുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം പോലുള്ള ​​ഗുരുതമായ പ്രശ്നങ്ങൾക്ക് കാരണമായി മാറുന്നു. അതിനാൽ തന്നെ ശരീരത്തിൽ ഉയർന്ന രീതിയിൽ 

കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയേണ്ടത് വളരെ പ്രധാനമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ പ്രകൃതിദത്തമായ നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് മുരിങ്ങ. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് ഈ ലേഖനത്തിൽ കാണാം. 

കൊളസ്ട്രോൾ കുറയ്ക്കാൻ മുരിങ്ങ

നമ്മുടെ നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണുന്ന ഇലക്കറിയാണ് മുരിങ്ങ. ഇതിന്റെ ഇലകളിൽ വിറ്റാമിൻ എ, ബി, സി, ഇ, ഇരുമ്പ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, മുരിങ്ങയില ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്, ഇത് രക്തക്കുഴലുകളുടെ പ്രതലങ്ങളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു. കൂടാതെ മുരിങ്ങയില ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. അതിനാൽ തന്നെ മുരിങ്ങയില കഴിക്കുന്നത് ശരീരത്തിന് ധാരാളം ആന്റി ഓക്‌സിഡന്റുകൾ നൽകുന്നു.

ALSO READ: തേനും കറുവപ്പട്ടയും ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കും?

പച്ചക്കറിയായി കഴിക്കുന്നതിനു പുറമേ, മുരിങ്ങ മറ്റ് പല വഴികളിലൂടെയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. മുരിങ്ങ ചായ ഉണ്ടാക്കി കുടിക്കുന്നതാണ് മറ്റൊരു നല്ല ഓപ്ഷൻ. മുരിങ്ങ ചായ തയ്യാറാക്കാൻ ഉണങ്ങിയ മുരിങ്ങയില ചൂടുവെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക. ഇത് ആരോഗ്യത്തിൽ അതിശയകരമായ സ്വാധീനം ചെലുത്തുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

മുരിങ്ങ സ്മൂത്തിയും ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. സ്മൂത്തി ഉണ്ടാക്കാൻ മുരിങ്ങയില പൊടിക്കുക. ഇതിലേക്ക് ചീരയും ചേർക്കാം. സ്മൂത്തി ഉണ്ടാക്കാൻ നിങ്ങൾക്ക് മറ്റേതെങ്കിലും സ്മൂത്തിക്കൊപ്പം മുരിങ്ങയില പൊടിച്ചതും ചേർക്കാം. ഇതുകൂടാതെ മുരിങ്ങയില സൂപ്പാക്കി കഴിക്കാം. കൂടാതെ, സാലഡിന്റെ ഭാഗമായി മുരിങ്ങയില കഴിക്കാം. 

ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ശരീരത്തിന് മറ്റ് പല ഗുണങ്ങളും നൽകുന്നു. മുരിങ്ങയില കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു, ഇത് കഴിക്കുന്നത് നല്ല ഉറക്കവും ആരോഗ്യമുള്ള ചർമ്മവും ലഭിക്കാൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ മുരിങ്ങ പൊടിയുടെ ഗുണങ്ങൾ

ധാരാളം വിറ്റാമിനുകളും ധാതുക്കളും മുരിങ്ങ പൊടിയിൽ കാണപ്പെടുന്നു. ആന്റിഓക്‌സിഡന്റുകൾ, ബയോ ആക്റ്റീവ് പ്ലാന്റ് സംയുക്തങ്ങൾ, ഐസോത്തിയോസയനേറ്റ്, നിയാസിൻ സംയുക്തങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ കാൽസ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ മുരിങ്ങ പൊടി ഉപയോഗിക്കുന്നത് മറ്റു പല മരുന്നുകളേക്കാളും നല്ലതാണ്. മുരിങ്ങയിലയിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, മുരിങ്ങ പൊടി പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. 

മുരിങ്ങയിലയുടെ പൊടിയിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ കുറയ്ക്കാൻ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളും ക്ലോറോജെനിക് ആസിഡും ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതുമൂലം ശരീരത്തിലെ അധിക കലോറികൾ പെട്ടെന്ന് ദഹിപ്പിക്കപ്പെടുന്നു. പെട്ടെന്ന് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുരിങ്ങാപ്പൊടി ചായ സ്ഥിരമായി കഴിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News