Ghee Side Effects: ഈ ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ നെയ്യ് കഴിക്കുന്നത് ഉടൻ തന്നെ നിർത്തണം; കാരണങ്ങൾ അറിയാം

Ghee Side Effects: കൊളസ്ട്രോൾ പ്രശ്നങ്ങൾ, പൊണ്ണത്തടി, പിസിഒഡി എന്നിങ്ങനെയുള്ള ഏതെങ്കിലും ആരോ​ഗ്യപ്രശ്നങ്ങളാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നെയ്യ് കഴിക്കുന്നത് നല്ലതല്ല.

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 10:38 AM IST
  • നെയ്യിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്
  • ഒരു ടേബിൾ സ്പൂൺ നെയ്യിൽ ഏകദേശം 112 കലോറി അടങ്ങിയിട്ടുണ്ട്
  • ഹൃദ്രോഗമോ വൃക്കരോഗമോ ഉള്ളവർ പശുവിന്റെ നെയ്യ് അമിതമായി കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു
Ghee Side Effects: ഈ ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ നെയ്യ് കഴിക്കുന്നത് ഉടൻ തന്നെ നിർത്തണം; കാരണങ്ങൾ അറിയാം

മിക്ക ഇന്ത്യൻ ഭക്ഷണങ്ങളുടെയും പ്രധാന ചേരുവയാണ് നെയ്യ്. പരമ്പരാഗതമായി തയ്യാറാക്കുന്ന പശുവിൻ പാലിൽ നിന്നുള്ള നെയ്യ് ഇന്ത്യക്കാരെ നല്ല ഭക്ഷണക്രമം നിലനിർത്താൻ സഹായിക്കുന്നു. പക്ഷേ, നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യകരമാണോ? ശുദ്ധമായ പശുവിൻ പാലിൽ നിന്നും ഉത്പാദിപ്പിക്കുന്ന നെയ്യ് മിക്ക ഇന്ത്യൻ ഭക്ഷണങ്ങളിലെയും ഒഴിച്ചുകൂടാനാകാത്ത ചേരുവയാണ്. പതിവായി പാകം ചെയ്യുന്ന മിക്കവാറും എല്ലാ ഭക്ഷണ പദാർത്ഥങ്ങൾക്കും നെയ്യ് മികച്ച രുചി നൽകുന്നു. എന്നാൽ, കൊളസ്ട്രോൾ പ്രശ്നങ്ങൾ, പൊണ്ണത്തടി, പിസിഒഡി എന്നിങ്ങനെയുള്ള ഏതെങ്കിലും ആരോ​ഗ്യപ്രശ്നങ്ങളാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നെയ്യ് കഴിക്കുന്നത് നല്ലതല്ല.

നെയ്യിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾ സ്പൂൺ നെയ്യിൽ ഏകദേശം 112 കലോറി അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗമോ വൃക്കരോഗമോ ഉള്ളവർ പശുവിന്റെ നെയ്യ് അമിതമായി കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. വയറുമായി ബന്ധപ്പെട്ട അസുഖമുണ്ടെങ്കിൽ നെയ്യ് അല്ലെങ്കിൽ നെയ്യ് ചേർക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. നെയ്യ് ഫാറ്റി ആസിഡുകൾ അടങ്ങിയതും നിങ്ങളുടെ രക്തസമ്മർദ്ദം വർധിപ്പിക്കാൻ കാരണമാകുന്നതുമാണ്. ദിവസേന നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന നെയ്യിന്റെ അളവിനെക്കുറിച്ച് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യൻമാരുമായോ ആശയവിനിമയം നടത്തുക. മുപ്പത് വയസിന് മുകളിലുള്ളവരാണെങ്കിൽ നിർബന്ധമായും ഇക്കാര്യത്തിൽ കൃത്യമായ പരിശോധനകൾ നടത്തുക.

ALSO READ: Diet Coke Side-Effects: ‍ഡയറ്റ് കോക്ക് ശരിക്കും ''ഡയറ്റ്'' ആണോ; പാർശ്വഫലങ്ങൾ ഉണ്ടോ?

നെയ്യ് ഇഷ്ടപ്പെടുന്നവരുടെ നാടാണ് ഇന്ത്യ. എന്നാൽ കോവിഡിന് ശേഷമുള്ള ഈ അപകടകരമായ സമയങ്ങളിൽ ആരോഗ്യം നിലനിർത്തുക എന്നതിനാണ് മുൻ​ഗണന നൽകേണ്ടത്. ആരോ​ഗ്യകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യത്യാസം വരുത്തുന്നതിന് മുൻപ് ഡോക്ടറെയോ പോഷകാഹാര വിദഗ്ധനെയോ ഡയറ്റീഷ്യനെയോ സമീപിച്ച് വിദ​ഗ്ധ ഉപദേശം സ്വീകരിക്കുക.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News