തിരക്കുപിടിച്ച ജീവിത ശൈലിയും അനാരോഗ്യകരമായ ആഹാര ശീലങ്ങളും ഇന്ന് പലരുടെയും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. യുവാക്കളും മുതിർന്നവരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. ആൺകുട്ടികളും പെൺകുട്ടികളും മുടികൊഴിച്ചിൽ എന്ന പ്രശ്‌നത്തിൽ നിന്ന് രക്ഷനേടാനായി പല വഴികളും പരീക്ഷിക്കുന്നുണ്ട്.
ചിലർക്ക് ചെറുപ്രായത്തിൽ തന്നെ കഷണ്ടി വരുന്നതായി കാണാം. മുടികൊഴിച്ചിൽ എന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ പലരും മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു എണ്ണ ഉണ്ടാക്കി മുടി കൊഴിച്ചിലിനോട് ഗുഡ് ബൈ പറയാവുന്നതാണ്. ഈ എണ്ണ സ്ഥിരമായി ഉപയോഗിച്ചാൽ മുടി കട്ടിയുള്ളതും തിളക്കമുള്ളതുമായി വളരും. റെഡ് ഓയിൽ എന്ന അത്ഭുത മരുന്ന് എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇനി പറയാൻ പോകുന്നത്.
ALSO READ: തേൻ അമിതമായാൽ പണികിട്ടും, ഉറപ്പ്!
റെഡ് ഓയിൽ എങ്ങനെ എണ്ണ ഉണ്ടാക്കാം?
ഈ എണ്ണ ഉണ്ടാക്കാൻ ആദ്യം ഒരു ബീറ്റ് റൂട്ട്, ഒരു കപ്പ് ഉലുവ, കുറച്ച് ഇഞ്ചി എന്നിവ വെയിലത്ത് ഉണക്കുക. ചേരുവകളെല്ലാം വെയിലത്ത് ഉണക്കിയ ശേഷം പിറ്റേന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ഇതിൽ നിന്ന് മൂന്ന് ടേബിൾ സ്പൂൺ പൊടി ഒരു തുണിയിൽ നന്നായി കെട്ടുക. അതിനു ശേഷം ഒരു ഗ്ലാസ് ബൗളിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക. ഈ ഗ്ലാസ് ബൗളിലേയ്ക്ക് തുണിയിൽ പൊതിഞ്ഞ പൊടി ഇടുക. ഇനി മറ്റൊരു പാത്രം വെള്ളമെടുത്ത് തിളപ്പിച്ച ശേഷം എണ്ണ അടങ്ങിയ ഗ്ലാസ് ബൗൾ ഇതിലേയ്ക്ക് ഇറക്കി വെയ്ക്കുക. ഇതിനെ സ്ലോ ബോയിലിംഗ് എന്നാണ് വിളിക്കുന്നത്. ഇതോടെ എണ്ണയുടെ നിറം ചുവപ്പായി മാറും.
ഇനി ഈ എണ്ണ ഒരു തുണി ഉപയോഗിച്ച് മുടിയുടെ വേരുകളിൽ പുരട്ടുക. ഈ എണ്ണ ഉപയോഗിച്ച് മുടി മുഴുവൻ നന്നായി മസാജ് ചെയ്യുക. മുടിയിൽ എണ്ണ പുരട്ടിയ ശേഷം രണ്ടോ മൂന്നോ മണിക്കൂർ വയ്ക്കുക. ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. അല്ലെങ്കിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പും ഈ എണ്ണ പുരട്ടാവുന്നതാണ്. എന്നിട്ട് അടുത്ത ദിവസം മുടി കഴുകുക. മികച്ച ഫലം ലഭിക്കാനായി നിങ്ങൾക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പ്രതിവിധി പരീക്ഷിക്കാം.
മുടികൊഴിച്ചിലും ഭക്ഷണക്രമവും
നീളമുള്ളതും കട്ടിയുള്ളതുമായ മുടിക്ക് പോഷകങ്ങൾ ആവശ്യമാണ്. ശരിയായ ഭക്ഷണക്രമവും മതിയായ ഉറക്കവും ഈ പ്രശ്നത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം മുടികൊഴിച്ചിൽ തടയും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.