ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമാണ് ഇന്ന്. ലോക സൗഹൃദ ദിനമാണ് ഇന്ന്. നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്ന അമൂല്യമായ സൗഹൃദബന്ധങ്ങളെ വിലമതിക്കാനായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തിൽ സുഹൃത്തുക്കളുമായി ഒത്തുചേരുകയും സുഹൃത്തുക്കൾക്ക് ആശംസകൾ നേരുകയും ചെയ്യുന്നു.
സൗഹൃദ ദിനം: തീയതി
ഇന്ത്യയിൽ, ഫ്രണ്ട്ഷിപ്പ് ഡേ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. അതായത് 2023-ൽ ഇത് ഓഗസ്റ്റ് ആറിനാണ് ആഘോഷിക്കുന്നത്. ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, യുഎസ് എന്നിവയുൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങളിലും ഈ ദിനം സൗഹൃദ ദിനമായി ആചരിക്കുന്നു.
സൗഹൃദ ദിനം: ചരിത്രം
1958-ൽ ജോസ് ഹാൾ പരാഗ്വേയിൽ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാനുള്ള ആശയം മുന്നോട്ടുവച്ചതാണ് ഫ്രണ്ട്ഷിപ്പ് ഡേയുടെ ചരിത്രം. 2011-ൽ ഐക്യരാഷ്ട്രസഭ ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിച്ചു. എന്നാൽ, വിവിധ രാജ്യങ്ങൾ വിവിധ തീയതികളിലാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്.
ALSO READ: World Chocolate Day 2023: ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണോ?
സൗഹൃദ ദിനം: പ്രാധാന്യം
നമ്മുടെ ജീവിതത്തിൽ നമ്മുടെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിനും അവർ നമുക്കുവേണ്ടി ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഫ്രണ്ട്ഷിപ്പ് ദിനം. സുഹൃത്തുക്കൾ പകരം വയ്ക്കാനില്ലാത്തവരാണ്. അവർ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.
സൗഹൃദ ദിനം: ആഘോഷം
സൗഹൃദ ദിനം പലതരത്തിൽ ആഘോഷിക്കാറുണ്ട്. സുഹൃത്തുക്കളുമൊന്നിച്ച് യാത്ര പോകുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാം. ഒരുമിച്ച് സമയം ചിലവഴിച്ചും സന്തോഷം പങ്കുവച്ചും സൗഹൃദ ദിനം ആഘോഷിക്കുന്നു. യാത്രകൾ, ഡിന്നറുകൾ, വിവിധ ഗെയിമുകൾ എന്നിവയും മറ്റും നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ പ്രത്യേക ദിനം ആഘോഷിക്കാനുള്ള മികച്ച മാർഗങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...