Happy Propose Day 2023: നിങ്ങളുടെ ഉള്ളിലുള്ള പ്രണയം പ്രണയിതാവിനെ അറിയിക്കാൻ ചില രസകരമായ സന്ദേശങ്ങൾ

Happy Propose Day 2023 Wishes :  റോസ് ദിനത്തിലൂടെ പങ്കാളിയായി തിരഞ്ഞെടുക്കുന്നയാളോട് പ്രണയ സൂചന നൽകി അടുത്ത ദിവസം അത് ഔദ്യോഗികമായി അവരെ അറിയിക്കുന്ന ഒരു ദിനമാണ് പ്രൊപ്പോസ് ഡേ.   

Written by - Kaveri KS | Last Updated : Feb 8, 2023, 12:09 PM IST
  • ഫെബ്രുവരി 8 നാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്.
  • ഈ ദിവസം വാഗ്ദാനത്തെയും ഒരുമയെയും സൂചിപ്പിക്കുന്നതാണ് എന്നാണ് സങ്കൽപം.
  • റോസ് ദിനത്തിലൂടെ പങ്കാളിയായി തിരഞ്ഞെടുക്കുന്നയാളോട് പ്രണയ സൂചന നൽകി അടുത്ത ദിവസം അത് ഔദ്യോഗികമായി അവരെ അറിയിക്കുന്ന ഒരു ദിനമാണ് പ്രൊപ്പോസ് ഡേ.
Happy Propose Day 2023: നിങ്ങളുടെ ഉള്ളിലുള്ള പ്രണയം പ്രണയിതാവിനെ അറിയിക്കാൻ ചില രസകരമായ സന്ദേശങ്ങൾ

വാലെന്റൈൻസ് വീക്കിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പ്രൊപ്പോസ് ഡേ. നിങ്ങളുടെ പ്രണയം നിങ്ങളുടെ പങ്കാളിയെ അറിയിക്കാനുള്ള ദിവസമാണിത്. ഫെബ്രുവരി 8 നാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഈ ദിവസം വാഗ്ദാനത്തെയും ഒരുമയെയും സൂചിപ്പിക്കുന്നതാണ് എന്നാണ് സങ്കൽപം. റോസ് ദിനത്തിലൂടെ പങ്കാളിയായി തിരഞ്ഞെടുക്കുന്നയാളോട് പ്രണയ സൂചന നൽകി അടുത്ത ദിവസം അത് ഔദ്യോഗികമായി അവരെ അറിയിക്കുന്ന ഒരു ദിനമാണ് പ്രൊപ്പോസ് ഡേ. റോസ് ദിനത്തിൽ സൂചന നൽകുയാണെങ്കിൽ പ്രൊപ്പോസ് ഡേയിൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയോട് പ്രണയം തുറന്ന് പറയാനുള്ള ദിനമായി കണക്കാക്കുന്നു. 

പ്രൊപ്പോസ് ചെയ്യാനുള്ള ചില രസകരമായ സന്ദേശങ്ങൾ 

എന്റെ എല്ലാ കുറ്റങ്ങളും കുറവുകളും നിനക്കറിയാം, എന്റെ നല്ല സമയത്തും ചീത്ത സമയത്തും എന്നോടൊപ്പം തന്നെ നിന്ന നിന്നൊട് എനിക്ക് അകമഴിഞ്ഞ പ്രണയമാണ് ഹാപ്പി പ്രൊപ്പോസ് ഡേ.

എന്റെ ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന പ്രണയം ഇന്ന്, നിന്നെ തുറന്ന് കാണിക്കണമെന്നാണ് എന്റെ ആഗ്രഹവും. ഐ ലവ് യു.  ഹാപ്പി പ്രൊപ്പോസ് ഡേ.

പ്രണയം എന്നത് നിങ്ങൾ കണ്ടെത്തുന്ന ഒന്നല്ല. പ്രണയം നിങ്ങളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഈ ലോകത്തിന്റെ അവസാനം വരെ ജീവിതം നിനക്കൊപ്പം പങ്കിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഹാപ്പി പ്രൊപ്പോസ് ഡേ.

ALSO READ: Love Relationship: ഇഷ്ടപ്പെടുന്ന പെൺകുട്ടിക്ക് നിങ്ങളോട് ആത്മാർത്ഥ പ്രണയമോ? ഈ ലക്ഷണങ്ങൾ പറയും ഉത്തരം

  1. ലോകത്ത് ഒരുപാട് പ്രണയകഥകൾ ഉണ്ട്. അതിൽ എനിക്ക് ഏറ്റവും ഐറ്റം നമ്മുടെ പ്രണയകഥയാണ്.  ഹാപ്പി പ്രൊപ്പോസ് ഡേ.
  2. ജീവിതം മുള്ളുകൾ നിറഞ്ഞതാണ്, പക്ഷേ എന്റെ അരികിൽ നീയുള്ളപ്പോൾ, ഇത് റോസാപ്പൂക്കളുടെ പൂന്തോട്ടമാണ്. ഹാപ്പി പ്രൊപ്പോസ് ഡേ.
  3. പൂക്കൾ വാടിപ്പോകാം, പക്ഷേ നിന്നോടുള്ള എന്റെ സ്നേഹവും അഭിനിവേശവും അനശ്വരമാണ്. മനോഹരമായ ഒരു ദിവസം ആശംസിക്കുന്നു. ഹാപ്പി പ്രൊപ്പോസ് ഡേ.
  4. നിങ്ങളുടെ സാന്നിധ്യം ഒരു പൂവ് പോലെ മനോഹരമാണ്, കാരണം നിങ്ങൾ എന്നെ പ്രചോദിപ്പിക്കുകയും എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവരുകയും ചെയ്യുന്നു, എന്റെ സ്നേഹം. ഹാപ്പി പ്രൊപ്പോസ് ഡേ.
  5. "ജീവിതം ഒരു പുഷ്പമാണ്, സ്നേഹം അതിന്റെ തേനാണ്". ഹാപ്പി പ്രൊപ്പോസ് ഡേ.
  6. നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തുപൂവിടരുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തോയെന്നും നോക്കാം.
  7. അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും...ഹാപ്പി പ്രൊപ്പോസ് ഡേ.
  8. നിന്നോളം ഒന്നിനെയും ഞാൻ പ്രണയിച്ചിട്ടില്ല, നിന്നോളം ഒന്നിനെയും ഞാൻ മോഹിച്ചിട്ടില്ല, നിന്നോളം മറ്റാർക്ക് വേണ്ടിയും ഞാൻ കാത്തിരിക്കുന്നുമില്ല. .ഹാപ്പി പ്രൊപ്പോസ് ഡേ.
  9. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ഹാപ്പി പ്രൊപ്പോസ് ഡേ.
  10. എന്റെ ജീവിതം  അതിസുന്ദരമാകുന്നത്. നീ എന്നോടൊപ്പം ഉള്ളപ്പോഴാണ്. ഹാപ്പി പ്രൊപ്പോസ് ഡേ.

പ്രണയം പങ്കുവെക്കാൻ ചില ഐഡിയകൾ 

പ്രണയ ഗാനങ്ങൾ 

വലിയ തിരക്കുകളും ബഹളങ്ങളും ഇഷ്ടപ്പെടാത്ത ഒരാളാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ, അവർക്ക് ഇഷ്ടപ്പെട്ട പ്രണയ ഗാനങ്ങൾ കേൾപ്പിച്ച് കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ പ്രണയ അഭ്യർഥനയോ, വിവാഹ അഭ്യർഥനയോ നടത്താം.

ഒരു കവിത എഴുതാം 

ഒരു കവിതയെഴുതി നിങ്ങളുടെ പ്രണയം അറിയിക്കുന്നത് ക്ലിഷേയായി തോന്നാം. എന്നാൽ അത് ഏറ്റവും സുന്ദരമായി വിവാഹ, പ്രണയ അഭ്യർത്ഥനകൾ നടത്താനുള്ള മാർഗമാണ്. ഇത് നിങ്ങളുടെ മനസ്സിൽ നിങ്ങളുടെ പങ്കാളിക്കുള്ള സ്ഥാനം അവർക്ക് മനസിലാക്കി കൊടുക്കും. കവിതയ്‌ക്കൊടുവിൽ വിവാഹ, പ്രണയ അഭ്യർത്ഥനകൾ ഉൾപ്പെടുത്തുകയും ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News