സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ് "നിലവിളിക്കുന്ന പാസ്ത", (screaming pasta).
പാസ്തയ്ക്ക് നിലവിളിക്കാന്‍ കഴിയുമോ എന്നാണോ? കഴിയുമെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ തോന്നും. അതാണ് ട്വിറ്റര്‍ ഉപയോക്താവായ ടര്‍ക്കിഷ് സ്വദേശി @bayabikomigim പങ്കുവച്ച വേവിച്ച പാസ്തയുടെ ചിത്രങ്ങള്‍ പറയുന്നത്.
bu makarna durduk yere ciglik atmaya basladi napmam lazim pic.twitter.com/FqiiBKikl0
— feyza kruczynski (@bayabikomigim) December 28, 2020
വേവിച്ച പാസ്തയിലെ (Pasta) ചിലതിന്‍റെ രൂപം കണ്ടപ്പോള്‍ ഒരു കൗതുകമെന്നോണം അദ്ദേഹത്തിന് തോന്നിയത് പാസ്ത നിലവിളിയ്ക്കുകയാണ് എന്നാണ്. അതേ മുഖഭാവമുള്ള മൂന്ന് പാസ്തകള്‍ നിരത്തി വച്ചിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
cin asisi vurulunca the three tenors pic.twitter.com/5H8p7TI2ha
— feyza kruczynski (@bayabikomigim) December 28, 2020
"ഒരു കാരണവുമില്ലാതെ ഈ പാസ്ത നിലവിളിച്ചു തുടങ്ങി, ഞാന്‍ എന്തു ചെയ്യും?' എന്നാണ് ടര്‍ക്കിഷ് ഭാഷയില്‍ അദ്ദേഹം നല്‍കിയിരിക്കുന്ന ക്യാപ്ഷനും. ഈ ചിത്രം കണ്ടതോടെ മറ്റൊരു ട്വിറ്റര്‍ യൂസര്‍ ഇതിനെ ട്രോളാക്കി മാറ്റുകയായിരുന്നു.
Teacher: Good morning students!
Students: Goooooooood mooornnnninnnnggg Teacher! pic.twitter.com/zYYlzHqJKf— Unacademy (@unacademy) January 5, 2021
പലതരം കമന്‍റുകളാണ് screaming pastaയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. ഒരാള്‍ക്ക് നേഴ്സറി ക്ലാസിലെ കൊച്ചു കുട്ടികള്‍ ഒന്നടങ്കം "Good morning teacher" എന്ന് പറയുന്നതായാണ് തോന്നിയത്.
'സ്‌ക്രീം' സിനിമയുടെ പോസ്റ്ററും വിന്‍സെന്‍റ് വാന്‍ഗോഗിന്‍റെ ചിത്രവുമെല്ലാം ആളുകള്‍ നിലവിളിക്കുന്ന പാസ്തയുടെ മുഖം നല്‍കി മാറ്റി മറിച്ചിട്ടുണ്ട്.
Also read: Bird Flue: പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, എന്നാല്‍ ശ്രദ്ധ വേണം
അക്വയുടെ പ്രസിദ്ധമായ പാട്ടായ ബാര്‍ബി ഗേള്‍ സോങിന്റെ കോറസ് പാടുകയാണ് പാസ്തയെന്നാണ് മറ്റു ചിലരുടെ കമന്‍റ് . ചിലര്‍ക്ക് തീപിടുത്തമുണ്ടായി ഓടി രക്ഷപെടൂ എന്ന് അലറി വിളിച്ചു പറയുന്ന പാസ്തയാണ് ഓര്‍മ്മ വന്നത്
ഫുഡ് ഡെലിവറി സര്‍വീസായ സോമാറ്റോയും (Zomato) നിലവിളിക്കുന്ന പാസ്തയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.