Healthy Diet: പഞ്ചസാരയെ പടിക്ക് പുറത്ത് നിർത്തൂ; ഈ മാറ്റങ്ങൾ നിങ്ങളെ ഞെട്ടിക്കും

Sugar Free Diet: പഞ്ചസാരയുടെ അമിതമായ ഉപയോ​ഗം കലോറി വർധിപ്പിക്കുന്നതിനും അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോ​ഗം തുടങ്ങിയവയ്ക്കും കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Jul 26, 2024, 05:29 PM IST
  • അമിതമായി പ‍ഞ്ചസാര ഉപയോ​ഗിക്കുന്നത് ഒഴിവാക്കുന്നത് പല്ലുകളുടെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കും
  • ഇത് രോ​ഗപ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കും
Healthy Diet: പഞ്ചസാരയെ പടിക്ക് പുറത്ത് നിർത്തൂ; ഈ മാറ്റങ്ങൾ നിങ്ങളെ ഞെട്ടിക്കും

അമിതമായ പ‍‍ഞ്ചസാര ഉപയോ​ഗം ആരോ​ഗ്യത്തിന് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് കലോറി വർധിപ്പിക്കുന്നതിനും അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോ​ഗം തുടങ്ങിയവയ്ക്കും കാരണമാകും. അതിനാൽ, പഞ്ചസാരയുടെ ഉപയോ​ഗം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. പഞ്ചസാരയുടെ ഉപയോ​ഗം പരിമിതപ്പെടുത്തുന്നത് ശരീരത്തിന് എന്തെല്ലാം ​ഗുണങ്ങൾ നൽകുമെന്ന് അറിയാം.

പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നത് ക്ഷീണം അകറ്റാനും ഊർജ്ജം വർധിപ്പിക്കാനും സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത് ശരീരത്തിൽ മൊത്തത്തിലുള്ള ആരോ​ഗ്യം വർധിപ്പിക്കാനും സഹായിക്കും. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും അതുവഴി, ഹൃദോ​ഗ സാധ്യത കുറയ്ക്കാനും ഹൃദയാരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കും.

ALSO READ: പോഷകങ്ങളുടെ കലവറ... അമിതമായാൽ ആപത്ത്; അറിയാം ചീസിന്റെ ​ഗുണങ്ങൾ

അമിതമായി പ‍ഞ്ചസാര ഉപയോ​ഗിക്കുന്നത് ഒഴിവാക്കിയാൽ പല്ലുകളുടെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കും. രോ​ഗപ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കും. ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും പഞ്ചസാരയുടെ ഉപയോ​ഗം പരിമിതപ്പെടുത്തുന്നത് ​ഗുണം ചെയ്യും. പഞ്ചസാരയുടെ അമിത ഉപയോ​ഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

അതിനാൽ പഞ്ചസാര ഒഴിവാക്കുന്നത് കാൻസർ സാധ്യത കുറയ്ക്കും. പഞ്ചസാരയുടെ അമിത ഉപയോ​ഗം ഒഴിവാക്കുന്നത് കലോറി ഉപഭോ​ഗം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കും. പഞ്ചസാരയുടെ അമിത ഉപയോ​ഗം ഒഴിവാക്കുന്നത് മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News