Summer Food: വേനൽ കാലത്ത് ആരോഗ്യ സംരക്ഷണത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

തണുപ്പ് തരുന്ന ഭക്ഷണവും, ജലാംശം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് അത്യവശ്യമാണ്. 

Written by - Zee Malayalam News Desk | Last Updated : May 1, 2021, 03:23 PM IST
  • തണുപ്പ് തരുന്ന ഭക്ഷണവും, ജലാംശം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് അത്യവശ്യമാണ്.
  • നിർജ്ജലീക്കരണം തടയാൻ ഏറ്റവും നല്ല മാർഗമാണ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത്
  • അത്പോലെ തന്നെ വേനൽ കാലത്ത് കഴിക്കാൻ ഏറ്റവും ഉത്തമമാണ് മാമ്പഴം.
  • ധാരാളം പഴങ്ങൾ ജ്യൂസ് ആക്കി കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്.
Summer Food: വേനൽ കാലത്ത് ആരോഗ്യ സംരക്ഷണത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

വേനൽക്കാലം ആരംഭിച്ച് കഴിഞ്ഞു. നിർജ്ജലീകരണവും, സൂര്യാഘാതവും ഒക്കെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അപ്പോൾ വേനൽക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണവും ഒരു മുഖ്യപങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ തണുപ്പ് തരുന്ന ഭക്ഷണവും, ജലാംശം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് അത്യവശ്യമാണ്. വേനൽകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

തണ്ണിമത്തൻ

നിർജ്ജലീക്കരണം തടയാൻ ഏറ്റവും നല്ല മാർഗമാണ് പഴങ്ങളും (Fruits)  പച്ചക്കറികളും കഴിക്കുന്നത്. അതിൽ പ്രധാനമാണ് തണ്ണിമത്തൻ. കാരണം തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കൂടാതെ മസ്ക് മെലനും ശരീര താപം കുറയ്ക്കാൻ സഹായിക്കും. കൂടാതെ നിര്ജ്ജലീകരണവും തടയും.

ALSO READ: Neck Pain: നിങ്ങൾക്ക് സ്ഥിരമായി കഴുത്ത് വേദന ഉണ്ടാകാറുണ്ടോ? സൂക്ഷിക്കുക ഹൃദയാഘാതത്തിന്റെയും ക്യാൻസറിന്റെയും വരെ ലക്ഷണമാകാം

 മാമ്പഴം

അത്പോലെ തന്നെ വേനൽ കാലത്ത് കഴിക്കാൻ ഏറ്റവും ഉത്തമമാണ് മാമ്പഴം. അതുകൂടാതെ ശരീരത്തിലെ കാൽസ്യത്തിന്റ അളവ് കൂട്ടാനും മാമ്പഴം സഹായിക്കും. മാത്രമല്ല മാങ്ങയിൽ വൈറ്റമിൻ എയും സിയും (Vitamin C) ധാരാളം അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.

ALSO READ: Sweet Lime: മൊസംബി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?

 ഫ്രഷ് ജ്യൂസ് 

ധാരാളം പഴങ്ങൾ ജ്യൂസ് ആക്കി കുടിക്കുന്നതും ശരീരത്തിന്  നല്ലതാണ്. ഇത് ശരീരത്തിലെ ജലാംശം കൂട്ടുകയും ശരീരതാപം കുറയ്ക്കുകയും ചെയ്യും. 

സാലഡ്

വേനൽക്കാലത്ത് സാലഡുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. സലാഡിൽ ധാരാളം ഇലകളും മുളപ്പിച്ച ധാന്യങ്ങളും ഉൾപ്പെടുത്ത ശ്രദ്ധിക്കുക. ഇവയിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ (UV Rays) നിന്നും രക്ഷിക്കാൻ സഹായിക്കും. മാത്രമല്ല വരണ്ട ചർമ്മം ഉണ്ടാകാതിരിക്കാനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
 

Trending News