Cumin Seeds Water: ശരീരഭാരം കുറയ്ക്കുന്നത് മുതൽ ദഹനം മികച്ചതാക്കുന്നത് വരെ... ജീരക വെള്ളം കുടിച്ചാൽ നിരവധി ​ഗുണങ്ങൾ

Cumin Seeds Water Benefits: ജീരകം നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. ജീരക വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 13, 2024, 09:33 PM IST
  • ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
  • ഇത് മെറ്റബോളിസം വർധിപ്പിച്ച് കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു
Cumin Seeds Water: ശരീരഭാരം കുറയ്ക്കുന്നത് മുതൽ ദഹനം മികച്ചതാക്കുന്നത് വരെ... ജീരക വെള്ളം കുടിച്ചാൽ നിരവധി ​ഗുണങ്ങൾ

ജീരകം നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. ജീരകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ആയുർവേദത്തിൽ വ്യക്തമാക്കുന്നു. ജീരകം കുതിർത്ത വെള്ളം അല്ലെങ്കിൽ ജീരകം ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. വേനൽക്കാലത്ത് ജീരക വെള്ളം കുടിക്കുന്നത് എന്തെല്ലാം ​ഗുണങ്ങൾ നൽകുമെന്ന് അറിയാം. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മികച്ച വേനൽക്കാല പാനീയമാണ് ജീരകവെള്ളം. ഒരു ഗ്ലാസ് ജീരക വെള്ളം ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് എന്തെല്ലാം ​ഗുണങ്ങൾ നൽകുമെന്ന് അറിയാം.

ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു: ജീരക വെള്ളത്തിൻ്റെ ഏറ്റവും മികച്ച ഗുണങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയ്ക്കൽ. രാത്രി മുഴുവൻ വെള്ളത്തിൽ ജീരകം കുതിർത്ത് വച്ച് രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് മെറ്റബോളിസം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ALSO READ: ഹീറ്റ് സ്ട്രോക്ക് തടയുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ.... നിരവധിയാണ് നൊങ്കിന്റെ ​ഗുണങ്ങൾ

ആർത്തവ ചക്രം കൃത്യമാക്കുന്നു: പിസിഒഎസ് ഉള്ള സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ ജീരകവെള്ളം മികച്ചതാണ്. ജീരകത്തിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ആർത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്നു.

ദഹനം മികച്ചതാക്കുന്നു: ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. ദഹനപ്രശ്‌നങ്ങൾ ഉള്ളവർ ജീരകവെള്ളം കുടിക്കുന്നത് വയറുവേദന, വയറുസംബന്ധമായ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നു.

ജലാംശം: ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതായി നിലനിർത്തുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അതിരാവിലെ വെറുംവയറ്റിൽ തന്നെ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കും.

ALSO READ: വേനൽക്കാലത്തെ സൂപ്പർ സ്റ്റാർ; പച്ച മാങ്ങ നൽകും ഇത്രയും ​ഗുണങ്ങൾ

ദഹനക്കേടും വയറു വീർക്കലും ലഘൂകരിക്കുന്നു: ജീരകത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ദഹനം മികച്ചതാക്കുന്നതിന് സഹായിക്കുന്നു. വയറുവീർക്കലും ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ജീരകത്തിൽ നാരുകൾ മികച്ച അളവിൽ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News