മലയാളികളുടെ ഒരു വികാരഭക്ഷണമാണ് ചോറ്. ഉച്ചയ്ക്ക് നല്ല ചോറും, തോരനും, മീൻ വറുത്തതും സാമ്പാറും ഒക്കെ കിട്ടിയാൽ ആരാണ് വേണ്ടെന്ന് വെക്കുക. അതിനാൽ തന്നെ ദിവസവും മൂന്നും നേരവും നാല് നേരവും ഒക്കെ ചോറ് കഴിക്കുന്നുവരുണ്ട്. സംഗതി ഇങ്ങനോയൊക്കെ ആണെങ്കിലും ചോറ് നമ്മുടെ നിത്യ ഭക്ഷണത്തിൽ അമിതമായി ഉൾപ്പെടുത്തുന്നത് പലജീവിത ശൈലി രോഗങ്ങൾക്കും കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് പലരും ചോറിനെ ഭക്ഷണത്തിൽ നിന്നും അകറ്റി നിർത്താൻ ശ്രമിക്കുകയാണ്.
എങ്കിലും ചില ആളുകളെ സംബന്ധിച്ച് ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കാതെ പറ്റാത്തവരാണ് പലരും. ചോറുണ്ടാക്കുന്നതിന് പലതരം അരികള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. പണ്ടു കാലത്ത് മട്ടയരി മാത്രമായിരുന്നു എല്ലാവർക്കും ലഭ്യമാകാറ്. എന്നാൽ കാലം മാറുന്നതിനനുസരിച്ച് അരിയിലും മാറ്റങ്ങൾ വന്നു. ഇപ്പോൾ അധിക ആളുകളും ഉപയോഗിക്കുന്നത് വെളുത്ത നിറത്തിലുള്ള അരിയാണ്. വയ്ക്കാനും ലഭ്യതയ്ക്കും ഇതാണ് എളുപ്പമെന്നതാണ് അതിന്റെ പ്രധാന കാരണം. മട്ടയരി പാകമാകാൻ കൂടുതൽ സമയം എടുക്കും.
മാത്രമല്ല, പലര്‍ക്കും, പ്രത്യേകിച്ചും വെള്ളയരി ശീലിച്ചവര്‍ക്ക് ഇത് കഴിച്ചാൽ ഒരു സുഖം തോന്നില്ല. ദഹനപ്രശ്നമുള്ളതു പോലെ ഉള്ള അനുഭവങ്ങൾ ഉണ്ടാകാം. വെള്ളയരി പെട്ടെന്ന് ദഹിയ്ക്കുന്നുവെന്ന തോന്നലും. എന്നാല്‍ യഥാർത്ഥത്തിൽ വെള്ളയരിയോ മട്ടയരിയോ ആരോഗ്യത്തിന് ഗുണം നൽകുക എന്ന് ചോദിച്ചാൽ അത് മട്ടയരി തന്നെയാണ് എന്നതാണ് വാസ്തവം. ഇതിന് പ്രധാനമായും പറയാവുന്ന കാരണങ്ങളുമുണ്ട്. ഇതിലൊന്നാണ് വെളുത്ത അരി മട്ടയരിയെ അപേക്ഷിച്ച് പെട്ടെന്ന് തന്നെ പ്രമേഹമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നത്.
ALSO READ: പഴങ്കഞ്ഞി തടി കുറയ്ക്കും? സത്യാവസ്ഥയെന്ത്
കാരണം മട്ടയരിയുടെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് 55 ആണ്. വെള്ളയരിയുടെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് 80ന് അടുത്തു വരും. ഗ്ലൈസമിക് ഇന്‍ഡെക്‌സ് എന്നത് രക്തത്തില്‍ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കുന്ന തോതിനെ സൂചിപ്പിയ്ക്കാൻ ഉപയോഗിക്കുന്നതാണ്. ഇത് കൂടുതലാകുന്തോറും പ്രമേഹ സാധ്യതയും കൂടും എന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ഇതിനാല്‍ പ്രമേഹ രോഗികള്‍ക്കും പ്രമേഹ സാധ്യത ഒഴിവാക്കാനും മട്ടയരി കഴിക്കുന്നതാണ് അഭികാമ്യം. അത് പോലെ തന്നെയാണ് ദഹന സംബന്ധമായ കാര്യവും. സംഗതി വെള്ളരി ചോറ് കഴിച്ചാൽ നമുക്ക് പെട്ടെന്ന് ദഹിച്ചുവെന്ന തോന്നൽ ഉണ്ടാക്കുമെങ്കിലും മട്ടയരി തവിടുള്ളതിനാല്‍ തന്നെയും ദഹിയ്ക്കാന്‍ ഏറെ എളുപ്പമാണ്.
മാത്രമല്ല കുടലിന്റെ സുരക്ഷയ്ക്കും ഇതാണ് നല്ലത്. കാരണം ഇന്ന് ആളുകളിൽ കുടൽ സംബന്ധമായ രോഗം വർദ്ധിച്ചു വരുകയാണ്. അതേ സമയം ഗ്യാസ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് വെള്ളയരിയാണ് നല്ലതെന്ന് പറയാം. അതായത് ചോറ് കഴിച്ചാല്‍ ഗ്യാസ് ശല്യം വരുന്നവര്‍. തവിട് ഉള്ള മട്ടയരി ആരോഗ്യത്തിന് നല്ലതാണ്. തവിട് കളയാത്ത ധാന്യങ്ങള്‍ പൊതുവേ പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. കൂടാതെ ഭാര കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കം ശ്രമിക്കുന്നവർക്കുമെല്ലാം മട്ടയരിയുടെ ചോറ് കഴിക്കുന്നതാണ് നല്ലത്. ഭാരം കുറയ്ക്കാനായി ഇത് സഹായിക്കും.
കാരണം ഇന്ന് പലരും ചോറ് കഴിക്കുന്നതിനാൽ ഭാരം കൂടും എന്നതിനാൽ ചോറ് പൂർണ്ണമായും ഒഴിവാക്കുകയാണ്. അതിന് പകരം ഒരു നേരം മട്ടയരി ചോറ് കഴിച്ചാൽ വലിയ പ്രശ്നം ഉണ്ടാകില്ല. ഇത് പോലെ തന്നെ കാര്‍ബോഹൈഡ്രേറ്റ് തോത് വെള്ളയരിയില്‍ മട്ടയരിയേക്കാള്‍ കൂടുതലാണ്. അതായത് കൊഴുപ്പ് വെള്ള അരിയില്‍ കൂടുതലാണെന്നര്‍ത്ഥം തടി കുറയ്ക്കാന്‍ നല്ലത് മട്ടയരി തന്നെയാണ് 100 ഗ്രാം വെള്ള അരിയില്‍ 28 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് മട്ട അരിയില്‍ 23 മാത്രമാണ്. ഇതിനാല്‍ തടി കുറയ്ക്കുക, കൊളസ്‌ട്രോള്‍ കുറയ്ക്കുക, പ്രമേഹം കുറയ്ക്കുക തുടങ്ങിയ ഗുണങ്ങള്‍ ലഭിയ്ക്കുന്നതിന് മട്ടയരി കഴിയ്ക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...