Late Night Dinner: രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ്

Late Night Dinner Health Problems: തിരക്കേറിയ ജീവിതശൈലി കാരണം പലരും രാത്രി വൈകിയാണ് അത്താഴം കഴിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 05:11 PM IST
  • സമയത്തിന് ഭക്ഷണം കഴിക്കാത്തത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും.
  • ശരിയായി ഭക്ഷണം കഴിക്കാത്തതിനാൽ ചിലർ ഉണരാൻ വൈകാറുണ്ട്.
  • തിരക്കേറിയ ജീവിതശൈലി കാരണം പലരും രാത്രി വൈകി അത്താഴം കഴിക്കുന്നു.
Late Night Dinner: രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ്

തിരക്കേറിയ ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണരീതികളും കാരണം ആളുകൾ പലതരത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ശരിയായ സമയത്ത് ഭക്ഷണം കഴിക്കാത്തത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ശരിയായി ഭക്ഷണം കഴിക്കാത്തതിനാൽ ചിലർ  ഉണരാൻ വൈകാറുണ്ട്. ഇത് രോ​ഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്. 

തിരക്കേറിയ ജീവിതശൈലി കാരണം പലരും രാത്രി വൈകി അത്താഴം കഴിക്കുന്നു. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇവരെ ബാധിക്കുന്നത്. പ്രത്യേകിച്ച് ഹൃദ്രോഗങ്ങൾ, ഗ്യാസ്, ഷു​ഗർ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ അവരെ ബാധിക്കുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

ALSO READ: കളയല്ലേ...! മുള്ളങ്കി ഇലയ്ക്കുമുണ്ട് അത്ഭുതപ്പെടുത്തും ​ഗുണങ്ങൾ

വൈകി ഭക്ഷണം കഴിക്കുന്നതിന്റെ പ്രശ്നങ്ങൾ:

വൈകി ഭക്ഷണം കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു.

ഭക്ഷണം വൈകി കഴിക്കുന്നതിലൂടെ ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണ്.

രാത്രി 9 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News