എല്ലാവരിലും ഇന്ന് പ്രധാനമായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും പോഷകാഹാര കുറവും, സമ്മര്‍ദ്ദവുമെല്ലാം ഇതിനു കാരണമാകാം.
മുടികൊഴിച്ചി(HairFall)ലിന് പരിഹാരവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടി മലൈക അറോറ (Malaika Arora). തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം (Instagram) പേജിലൂടെയാണ് മലൈക മുടി തഴച്ചുവളരാനുള്ള ടിപ്പ് പങ്കുവച്ചിരിക്കുന്നത്. മനോഹരമായ തിളങ്ങുന്ന മുടിയാണ് ആവശ്യമെങ്കിലും നമ്മള്‍ മുടിയെ പരിപാലിക്കുന്നത് വളരെ കുറവായി മാത്രമയിരിക്കുമെന്നാണ് മലൈക പറയുന്നത്.
ചില സ്ത്രീകളുടെ അടയാളമാണ് അവരുടെ മുടിയെന്നും മറ്റേത് അവയവത്തെ പോലെയും മുടിയ്ക്കും തുല്യമായ കരുതല്‍ നല്‍കണമെന്നും താരം പറഞ്ഞു. കാലങ്ങളായി പലരും ചെയ്തുവരുന്ന ഫലപ്രദമായ ഒരു മര്‍ഗമാണിതെന്നും മലൈക കൂട്ടിച്ചേര്‍ത്തു. വെള്ളിച്ചെണ്ണ, ഒലീവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നിവയാണ് ഇതിന് ആവശ്യമുള്ളത്.
Video: മലൈകയുടേത് നഗ്നതാ പ്രദര്‍ശനം? വിമര്‍ശനം
ഒരു ഗ്ലാസ് ജാറില്‍ തുല്യമായ അളവില്‍ ഈ എണ്ണകള്‍ യോജിപ്പിക്കുക. ഇതിലേക്ക് അല്‍പ്പം ഉലുവ, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഉളുവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, നികോടിനിക് എന്നിവ മുടി തഴച്ചുവളരാന്‍ സഹായിക്കുന്നു. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാകരോട്ടിനും മുടികൊഴിച്ചില്‍ തടയുന്നു. ഇത് രണ്ട് ദിവസം സൂക്ഷിച്ച് വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.