Omicron Variant BF.7: പുതിയ കോവിഡ് വകഭേദം ഇന്ത്യയിൽ വ്യാപിക്കുന്നോ? ജാ​ഗ്രത പാലിക്കണം

Omicron Variant In India: ഒമിക്രോണിൻറെ ഉപ വകഭേദങ്ങൾ വളരെ വേ​ഗത്തിൽ പടരുന്നവയാണെന്നും കൂടുതൽ സംക്രമണക്ഷമതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 12:28 PM IST
  • അണുബാധ പ്രാരംഭ ഘട്ടത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു
  • കൂടാതെ വലിയ അപകടകരമായ മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ല
  • എന്നിരുന്നാലും ബിഎഫ്.7, വാക്സിൻ സ്വീകരിച്ചതിലൂടെ ആർജ്ജിച്ച പ്രതിരോധശേഷിക്ക് അപ്പുറത്തേക്ക് കടക്കുന്നുവെന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്
Omicron Variant BF.7: പുതിയ കോവിഡ് വകഭേദം ഇന്ത്യയിൽ വ്യാപിക്കുന്നോ? ജാ​ഗ്രത പാലിക്കണം

ഈ വർഷം ഇന്ത്യയിലെ എല്ലാ ഉത്സവങ്ങളും വലിയ ആഡംബരത്തോടെയാണ് ആഘോഷിക്കപ്പെടുന്നത്. മിക്ക സ്ഥലങ്ങളിലും കോവിഡ് കേസുകൾ കുറഞ്ഞതും നിയന്ത്രണത്തിലായതും ആഘോഷങ്ങളുടെ ആവേശം ഇരട്ടിയാക്കി. എന്നാൽ, കോവിഡിന്റെ ഒമിക്രോൺ വകഭേ​ദത്തിന്റെ പുതിയ വേരിയന്റ് ഒമിക്രോൺ ബിഎ.5.1.7, ബിഎഫ്.7 ഇന്ത്യയിലും വ്യാപിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ ഉപ വകഭേദങ്ങൾ വളരെ വേ​ഗത്തിൽ പടരുന്നവയാണെന്നും കൂടുതൽ സംക്രമണക്ഷമതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗുജറാത്ത് ബൈടെക്‌നോളജി റിസർച്ച് സെന്റർ ഇന്ത്യയിൽ ബിഎഫ്.7 ന്റെ ആദ്യത്തെ കേസ് കണ്ടെത്തി. മുൻകാല അണുബാധകളിൽ നിന്നും വാക്സിനുകളിൽ നിന്നുമുള്ള പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ള ഈ പുതിയ ഉപ വകഭേദങ്ങളുടെ ആവിർഭാവത്തോടെ, വരാനിരിക്കുന്ന ഉത്സവ സീസണിന് മുമ്പായി മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്.

ALSO READ: Menopause Symptoms: ക്രമരഹിതമായ ആർത്തവം, ഹോർമോൺ വ്യതിയാനങ്ങൾ; ശ്രദ്ധിക്കാം ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ

പുതിയ ഒമിക്രോൺ വേരിയന്റ് മാരകമാണോ?
പുതിയ ഒമൈക്രോൺ സ്ട്രെയിൻ കണ്ടെത്തിയതിന് ശേഷം, ആരോഗ്യ വിദഗ്ധർ ഒമിക്രോണിന്റെ സംക്രമണക്ഷമതയിൽ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. അണുബാധ പ്രാരംഭ ഘട്ടത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ വലിയ അപകടകരമായ മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ല. എന്നിരുന്നാലും ബിഎഫ്.7, വാക്സിൻ സ്വീകരിച്ചതിലൂടെ ആർജ്ജിച്ച പ്രതിരോധശേഷിക്ക് അപ്പുറത്തേക്ക് പുതിയ വകേഭേദം കടക്കുന്നുവെന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഒമിക്രോൺ ബിഎഫ്.7 ലക്ഷണങ്ങൾ
പൂർണ്ണമായി വാക്സിനേഷൻ എടുത്ത വ്യക്തികളിൽ പോലും പ്രതിരോധശേഷിയെ മറികടക്കാൻ കഴിയും. ഒമിക്രോൺ ബിഎഫ്.7 അണുബാധ ഉണ്ടാക്കുന്നതിന് കുറച്ച് കണികകൾ മതിയാകും. തൊണ്ടവേദന, ക്ഷീണം, ചുമ, മൂക്കൊലിപ്പ് എന്നിവയും പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങളാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ദീപാവലിയുടെ ഭാ​ഗമായുള്ള ആഘോഷങ്ങളിലെ ഒത്തുചേരലുകൾ ഈ പുതിയ കോവിഡ് വേരിയന്റിന്റെ മറ്റൊരു തരംഗത്തിന് കാരണമാകും. അതിനാൽ, ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News