Optical Illusion : ഈ ചിത്രത്തിൽ ഒരു യുവതിയുടെ മുഖമുണ്ട്; 7 സെക്കന്റുകളിൽ കണ്ടെത്താമോ?

പിൻഇന്റെരെസ്റ്റ് എന്ന സോഷ്യൽ മീഡിയ സൈറ്റിൽ നിന്ന് പങ്കുവെച്ചിരിക്കുന്നത് ഒരു ചിത്രമാണിത്.  

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 05:24 PM IST
  • പിൻഇന്റെരെസ്റ്റ് എന്ന സോഷ്യൽ മീഡിയ സൈറ്റിൽ നിന്ന് പങ്കുവെച്ചിരിക്കുന്നത് ഒരു ചിത്രമാണിത്.
  • നിങ്ങൾക്ക് ഇത് കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ അതിബുദ്ധിമാനാണെന്നാണ് പറയുന്നത്.
  • ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും
Optical Illusion : ഈ ചിത്രത്തിൽ ഒരു യുവതിയുടെ മുഖമുണ്ട്; 7 സെക്കന്റുകളിൽ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്തുന്നത് വളരെ രസകരമായ കാര്യമാണ്. ഇത്തരം ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. കാഴ്ചക്കാർക്ക് എപ്പോഴും ഇത്തരം ചിത്രങ്ങൾ കൗതുക പകരുന്നതാണ്. വിഷ്വൽ ഇല്യൂഷൻ എന്നും ഒപ്റ്റിക്കൽ ഇല്യൂഷനെ പറയും. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് പോലും വെളിപ്പെടുത്താൻ സാധിക്കുന്നതാണ് ഇത്തരം ചിത്രങ്ങൾ. ചിലതിൽ ചിത്രങ്ങൾ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന പല അർത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും സൈക്കോളജിസ്റ്റുകളും  ഉപയോഗിക്കാറുണ്ട്. രോഗികളെ പൂർണമായും മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കും.

പിൻഇന്റെരെസ്റ്റ് എന്ന സോഷ്യൽ മീഡിയ സൈറ്റിൽ നിന്ന് പങ്കുവെച്ചിരിക്കുന്നത് ഒരു ചിത്രമാണിത്.  ഒരു കാടിന്റെ ചിത്രമാണിത്. ഈ ചിത്രത്തിൽ ഒരു മൂങ്ങ പറക്കുന്നതും കാണാൻ കഴിയും. എന്നാൽ ഈ ചിത്രത്തിൽ ഒരു സ്ത്രീയുടെ മുഖം ഒളിപ്പിച്ചിട്ടുണ്ട്. കണ്ടാൽ തന്നെ പേടി തോന്നുന്ന ചിത്രമാണിത്. ഈ ചിത്രത്തിൽ ഒളിപ്പിച്ചിരുന്ന മുഖം 7 സെക്കന്റുകൾക്ക് ഉള്ളിലാണ് കണ്ടത്തേണ്ടത്. നിങ്ങൾക്ക് ഇത് കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ അതിബുദ്ധിമാനാണെന്നാണ് പറയുന്നത്. 

ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പൂച്ചയെ 5 സെക്കന്റുകളിൽ കണ്ടെത്താമോ?

യുവതിയുടെ മുഖം കാണാം 

opy

 നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ.  ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലെന്നും, ഉള്ള കാര്യങ്ങൾ ഇല്ലെന്നും ഒക്കെ തോന്നാം. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News