Optical Illusion : പുൽമേട്ടിൽ ഒളിച്ച് ആട്ടിടയന്റെ നായ; 21 സെക്കന്റുകളിൽ കണ്ടെത്താമോ?

ഇല്ല്യൂഡേർ എന്ന വാക്കിൽ നിന്ന് ഉത്ഭവിച്ച വാക്കാണ് ഇല്ല്യൂഷൻ. പരിഹസിക്കുക അല്ലെങ്കിൽ കബളിപ്പിക്കുക എന്നതാണ് ഇല്ല്യൂഡേർ എന്ന വാക്കിന്റെ അർത്ഥം.

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 04:57 PM IST
  • സാമൂഹിക മാധ്യമ സൈറ്റായ പിൻഇന്റെരെസ്റ്റിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണിത്.
  • അതിബുദ്ധിമാനായ ഒരാൾക്ക് മാത്രമേ ഈ നായയെ കണ്ടെത്താൻ കഴിയുകയുള്ളൂ.
  • ഇല്ല്യൂഡേർ എന്ന വാക്കിൽ നിന്ന് ഉത്ഭവിച്ച വാക്കാണ് ഇല്ല്യൂഷൻ. പരിഹസിക്കുക അല്ലെങ്കിൽ കബളിപ്പിക്കുക എന്നതാണ് ഇല്ല്യൂഡേർ എന്ന വാക്കിന്റെ അർത്ഥം.
 Optical Illusion : പുൽമേട്ടിൽ ഒളിച്ച് ആട്ടിടയന്റെ നായ; 21 സെക്കന്റുകളിൽ കണ്ടെത്താമോ?

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്താൻ മിക്ക ആളുകൾക്കും ഇഷ്ടമാണ്. പലതരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളുണ്ട്. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷനുകൾ  എന്നിങ്ങനെയാണ് വിവിധ തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഇല്ല്യൂഡേർ എന്ന വാക്കിൽ നിന്ന് ഉത്ഭവിച്ച വാക്കാണ് ഇല്ല്യൂഷൻ. പരിഹസിക്കുക അല്ലെങ്കിൽ കബളിപ്പിക്കുക എന്നതാണ് ഇല്ല്യൂഡേർ എന്ന വാക്കിന്റെ അർത്ഥം. മനസിനെ കളിപ്പിക്കുന്ന തരം ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ.  ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും ഒക്കെ മനസിലാക്കാൻ സഹായിക്കാറുണ്ട്. പലപ്പോഴും രോഗികളെ മനസിലാക്കാൻ സൈക്കോളജിസ്റ്റുകളും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.

സാമൂഹിക മാധ്യമ സൈറ്റായ പിൻഇന്റെരെസ്റ്റിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണിത്. ഈ ചിത്രത്തിൽ പച്ചപ്പ് നിറഞ്ഞ മലനിരകളും, അവിടെ മേയുന്ന ആടുകളെയും, അവരെ മേക്കുന്ന ആട്ടിടയനെയും കാണാൻ സാധിക്കും. എന്നാൽ ഇവിടെ ആട്ടിടയൻ സഹായിക്കാൻ ഒരു നായയും ഉണ്ട്. എന്നാൽ ആ നായ ഒളിച്ചിരിക്കുകയാണ്. 21 സെക്കന്റുകൾക്കുള്ളിൽ ഈ ചിത്രത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന നായയെ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ. അതിബുദ്ധിമാനായ ഒരാൾക്ക് മാത്രമേ ഈ നായയെ  കണ്ടെത്താൻ കഴിയുകയുള്ളൂ. നിങ്ങൾക്ക് ഈ നായയെ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.

ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒളിപ്പിച്ചിരിക്കുന്ന മൂന്ന് മുഖങ്ങൾ 13 സെക്കന്റുകളിൽ കണ്ടെത്താമോ?

നായയെ കാണാം 

Optical Illusion

  ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News