Optical Illusion: നിങ്ങൾ ഒരു ജീനിയസാണോ?; അഞ്ച് സെക്കന്റിനുള്ളിൽ ഈ ചിത്രത്തിലെ പക്ഷിയെ കണ്ടെത്തൂ

Optical Illusion Test: നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ പരിശോധിക്കുകയും നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റെ ഉദ്ദേശ്യം.

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 11:16 AM IST
  • ഒരു വലിയ കാടിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഈ ചിത്രം
  • ചിത്രത്തിൽ ഒരു വലിയ മരം കാണാൻ സാധിക്കും
  • ഇതിൽ ഒരു ചെറിയ പക്ഷി ഒളിഞ്ഞിരിപ്പുണ്ട്
  • ഈ പക്ഷിയെ അഞ്ച് സെക്കന്റിനുള്ളിൽ കണ്ടെത്താൻ സാധിക്കുമോയെന്നതാണ് പസിൽ
Optical Illusion: നിങ്ങൾ ഒരു ജീനിയസാണോ?; അഞ്ച് സെക്കന്റിനുള്ളിൽ ഈ ചിത്രത്തിലെ പക്ഷിയെ കണ്ടെത്തൂ

ഒപ്റ്റിക്കൽ ഇല്യൂഷൻ: നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകൾ സമീപകാലത്ത് ഇന്റർനെറ്റിൽ വൈറലായി മാറിയിട്ടുണ്ട്. ചിത്രങ്ങളിലോ പെയിന്റിങ്ങുകളിലോ മറഞ്ഞിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പരിഹരിക്കുന്നത് എപ്പോഴും രസകരമാണ്. ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റെ ഉദ്ദേശ്യം നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ പരിശോധിക്കുകയും നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ഒരു ചെറിയ പക്ഷിയെ കണ്ടെത്തുകയെന്നതാണ് ഇന്നത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ.

ഒരു വലിയ കാടിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഈ ചിത്രം. ചിത്രത്തിൽ ഒരു വലിയ മരം കാണാൻ സാധിക്കും. ഇതിൽ ഒരു ചെറിയ പക്ഷി ഒളിഞ്ഞിരിപ്പുണ്ട്. ഈ പക്ഷിയെ അഞ്ച് സെക്കന്റിനുള്ളിൽ കണ്ടെത്താൻ സാധിക്കുമോയെന്നതാണ് പസിൽ. ഒരു ശതമാനം ആളുകൾക്ക് മാത്രമേ ഈ പസിലിൽ വിജയിക്കാൻ സാധിക്കൂവെന്നാണ് പറയപ്പെടുന്നത്. ഉയരത്തിലുള്ള ഒരു വലിയ മരത്തിലാണ് പക്ഷിയിരിക്കുന്നത്. എന്നാൽ പച്ചിലകൾ കൊണ്ട് നിറഞ്ഞ ഈ മരത്തിൽ പക്ഷിയെ കണ്ടുപിടിക്കുന്നത് ശ്രമകരമാണ്. ഈ ചിത്രത്തിൽ എവിടെയോ ഒരു ചെറിയ പക്ഷി മറഞ്ഞിരിക്കുന്നു, അതിനെ കണ്ടെത്താൻ സാധിക്കുമോയെന്ന് നോക്കൂ.

അഞ്ച് സെക്കൻഡിനുള്ളിൽ പക്ഷിയെ കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചോ. മുകളിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം സൂക്ഷ്മമായി പരിശോധിക്കുക. ചിത്രം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടും നിങ്ങൾക്ക് പക്ഷിയെ കണ്ടെത്താൻ സാധിച്ചില്ലേ. എന്നാൽ, താഴെയുള്ള ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാ​ഗം പരിശോധിക്കൂ. ഒരു നീല നിറമുള്ള പക്ഷി മരത്തിന്റെ ശാഖകളിലൊന്നിൽ ഇരിക്കുന്നത് കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News