സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. ഒരു വസ്തുവിന്റെയോ ഡ്രോയിംഗിന്റെയോ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മനസ്സിനെ തെറ്റിധരിപ്പിക്കുന്ന ആകർഷകമായ ചിത്രങ്ങളായിരിക്കും പലപ്പോഴും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഇത് നിങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകും. നമ്മുടെ ചിന്താഗതിക്കും സ്വഭാവത്തിനും ഒക്കെ ഈ തെറ്റിധാരണ ഉണ്ടാകുന്നതിൽ വളരെ വലിയ ഒരു പങ്കുണ്ട്. അതിനാൽ തന്നെ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റുകൾ വഴി ആർക്കും പിടികൊടുക്കാത്ത മനുഷ്യ മനസ് ഒരു പരിധി വരെ മനസിലാക്കാൻ സാധിക്കും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും, വ്യക്തിത്വവും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം. ഇത്തരത്തിൽ നിങ്ങളുടെ ശരിക്കുള്ള സ്വഭാവം മനസിലാക്കി തരുന്ന ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ALSO READ: Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നതെന്ത്? അത് നിങ്ങളുടെ വ്യക്തിത്വം വ്യക്തമാക്കും
മിയേഴ്‌സ്-ബ്രിഗ്‌സിന്റെ വ്യക്തിത്വം കണ്ടെത്തനുള്ള ടെസ്റ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജാക്ക്പോട്ട്ജോയ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചതാണ് ഈ ചിത്രം. നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം ശ്രദ്ധിക്കുന്ന മൃഗം നിങ്ങളുടെ ശരിക്കുള്ള സ്വഭാവം പറയുമെന്നും ജാക്ക്പോട്ട്ജോയ് ഈ ചിത്രം പങ്കുവെച്ചതിനോടൊപ്പം പറഞ്ഞു. അന്തർമുഖം / ബഹിർമുഖം,
സെൻസിങ് / അവബോധം, ചിന്ത / വികാരം, വിലയിരുത്തൽ / ഗ്രഹിക്കുന്ന രീതി എന്നീ നാൾ ഘടകങ്ങൾക്ക് അനുസരിച്ച് ഒരാളുടെ വ്യക്തിത്വം, സ്വഭാവം, പെരുമാറ്റ രീതി എന്നിവ കണ്ടെത്തുന്ന രീതിയാണ് മിയേഴ്‌സ്-ബ്രിഗ്‌സ് പേര്സൺലിറ്റി ടെസ്റ്റുകൾ.
നിങ്ങൾ ചിത്രത്തിൽ കണ്ടത് എന്ത്?
സിംഹം : നിങ്ങൾ ഒരു സിംഹത്തിന്റെ മുഖമാണ് കണ്ടതെങ്കിൽ നിങ്ങൾ ആളുകളെ നയിക്കാൻ കഴിവുള്ള വ്യക്തിയും ധൈര്യവാനും ആണ്.
പൂച്ച : നിങ്ങൾ ഒരു പൂച്ചയുടെ മുഖമാണ് കണ്ടതെങ്കിൽ നിങ്ങൾ ദൃഢനിശ്ചയം ഉള്ള ഒരാളാണ്. കൂടാതെ നിങ്ങൾ ഒരു അന്തർമുഖനായ വ്യക്തിയും ആയിരിക്കും.
ചെന്നായ : നിങ്ങൾ ഒരു ചെന്നായയുടെ മുഖമാണ് ശ്രദ്ധിച്ചതെങ്കിൽ നിങ്ങൾ നിഗൂഢതകൾ ഒളിപ്പിക്കുന്ന വ്യക്തിയാണെന്നാണ് അർഥം.
തിമിംഗലം : നിങ്ങൾക്ക് ജീവിതത്തിൽ എന്താണ് വേണ്ടതെന്നും, എങ്ങനെയാണ് അത് നേടേണ്ടതെന്നും വ്യക്തമായി അറിയാവുന്ന ഒരാളാണ് നിങ്ങൾ. നിങ്ങൾക്ക് തീരുമാങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല.
കുതിര : നിങ്ങൾ സ്വതന്ത്ര ചിന്തകളോട് കൂടിയവരും, സ്വയം പര്യാപ്തരും ആയിരിക്കും. നിങ്ങൾ സാഹസികതകൾ ഇഷ്ടപ്പെടുന്നവർ കൂടിയാണ്.
മൂങ്ങ : നിങ്ങൾ ഒരു മൂങ്ങയെ ആണ് കണ്ടതെങ്കിൽ നിങ്ങൾ വളരെ ബുദ്ധിമാനായ വ്യക്തി ആണെന്നാണ് അർധം. കൂടാതെ എല്ലാ കാര്യങ്ങളും നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും.
കുരങ്ങൻ : നിങ്ങൾ ഒരു കുരങ്ങനെയാണ് ആദ്യം കണ്ടതെങ്കിൽ നിങ്ങൾ ശ്രദ്ധ ആകർഷിക്കാൻ താത്പര്യമുള്ളവരും, മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിവുള്ളവരും ആണ്. നിങ്ങൾ ഇപ്പോഴും സ്വയം പര്യാപ്തർ ആയിരിക്കും, മറ്റുള്ളവരെ ആശ്രയിക്കുന്നത് നിങ്ങൾക്ക് താത്പര്യം ഉണ്ടാകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...