Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം ശ്രദ്ധിച്ചതെന്ത്? അത് നിങ്ങളുടെ വ്യക്തിത്വം പറയും

Optical Illusion Personality Test : പ്രശസ്ത ചിത്രകാരൻ  ഒലെഗ് ഷുപ്ലിയാക് വരച്ച ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇത്. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 01:56 PM IST
  • പ്രശസ്ത ചിത്രകാരൻ ഒലെഗ് ഷുപ്ലിയാക് വരച്ച ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇത്.
  • നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ വരച്ചിട്ടുള്ള ആളാണ് ഒലെഗ് ഷുപ്ലിയാക്.
  • ഒരു ചിത്രം കാണുന്നതിന് ശരിയായ രീതിയില്ല. കാണുന്ന ആളുടെ കാഴ്ച്ചപ്പാട് അനുസരിച്ച് ഓരോ ചിത്രത്തിന്റെയും, കലാസൃഷ്ടിയുടെയും അർഥവും മാറും.
Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം ശ്രദ്ധിച്ചതെന്ത്? അത് നിങ്ങളുടെ വ്യക്തിത്വം പറയും

നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഒപ്റ്റിക്കാൾ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, പ്രശ്‍നങ്ങൾ ഇവയെല്ലാം  മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ നിങ്ങളെ സഹായിക്കും. മനുഷ്യ മനസിനെ പഠിക്കാൻ ചില സൈക്കോളജിസ്റ്റുകളും ഇത്തരം ടെസ്റ്റുകൾ ഉപയോഗിക്കാറുണ്ട്.

 ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലെന്നും, ഉള്ള കാര്യങ്ങൾ ഇല്ലെന്നും ഒക്കെ തോന്നാം. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും

ALSO READ: Optical Illusion : ഈ ചിത്രത്തിൽ ആദ്യം കണ്ടതെന്ത്? നിങ്ങളുടെ ശരിക്കുള്ള സ്വഭാവം ഈ ചിത്രം പറയും

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിലെ സമസ്യകൾ തീർക്കുന്നത് വ്വളരെ രസകരമായ കാര്യം കൂടിയാണ്. പ്രശസ്ത ചിത്രകാരൻ  ഒലെഗ് ഷുപ്ലിയാക് വരച്ച ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇത്. നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ വരച്ചിട്ടുള്ള ആളാണ്    ഒലെഗ് ഷുപ്ലിയാക്. ഒരു ചിത്രം കാണുന്നതിന് ശരിയായ രീതിയില്ല. കാണുന്ന ആളുടെ കാഴ്ച്ചപ്പാട് അനുസരിച്ച് ഓരോ ചിത്രത്തിന്റെയും, കലാസൃഷ്ടിയുടെയും അർഥവും മാറും.

നിങ്ങൾ ഒരു കുതിരയെയാണ് ആദ്യം കണ്ടതെങ്കിൽ 

നിങ്ങൾ ഈ ചിത്രത്തിൽ ഒരു കുതിരയെയാണ് ആദ്യം കണ്ടതെങ്കിൽ ആരുടേയും കണ്ണിൽ നോക്കി സംസാരിക്കുന്ന ആളാണ് നിങ്ങൾ. ആ സ്വഭാവം കൊണ്ട് തന്നെ ആളുകൾക്ക് നിങ്ങളെ സമീപിക്കാൻ ബുദ്ധിമുട്ട് തോന്നാറുമുണ്ട്. എന്നാൽ സംസാരിച്ച് തുടങ്ങിയാൽ നിങ്ങള സഹായ മനോഭാവവും, ദയയും ഉള്ള ആളാണെന്ന് പെട്ടെന്ന് മനസിലാകുകയും ചെയ്യും.

നിങ്ങൾ ഒരു സംഗീതജ്ഞനെയാണ്  ആദ്യം കണ്ടതെങ്കിൽ 

നിങ്ങൾ ഈ ചിത്രത്തിൽ ഒരു സംഗീതജ്ഞനെയാണ് ആദ്യം കണ്ടതെങ്കിൽ നിങ്ങൾ നർമ്മബോധം ഉള്ള ആളാണ്. വലിയ പരിചയം ഇല്ലാത്ത ആളുകളെ പോലും ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. എന്നാൽ ഇത് മൂലം തന്നെ നിങ്ങൾ കാര്യങ്ങൾ ആളുകൾ ഗൗരവകരമായി എടുക്കാത്ത സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. നിങ്ങൾക്ക് ഇപ്പോഴും നിരവധി ആളുകളോടൊപ്പം ഇരിക്കാനാണ് ഇഷ്ടം.

നിങ്ങൾ ഒരു തലയാണ് ആദ്യം കണ്ടതെങ്കിൽ 

നിങ്ങൾ ഈ ചിത്രത്തിൽ ഒരു തലയാണ് ആദ്യം കണ്ടതെങ്കിൽ നിങ്ങൾ ആളുകൾക്ക് വളരെ ഇഷ്ടമുള്ള ആളായിരിക്കും. നിങ്ങളുടെ വീട്ടിൽ എപ്പോഴും അതിഥികൾ ഉണ്ടാകും. കൂടാതെ നിങ്ങൾ കാര്യങ്ങൾ കേട്ട് മനസിലാക്കാൻ ക്ഷമയുള്ള ആൾ കൂടിയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News