Sheikh Hasina’s Extradition: ഷെയ്ഖ് ഹസീനയെ മടക്കി അയക്കണം; ഇന്ത്യയ്ക്ക ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ കത്ത്

ഇന്ത്യയിലുണ്ടെങ്കിലും ഷെയ്ഖ് ഹസീനയെ സംബന്ധിച്ച് ഒരു വിവരവും സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.   

Written by - Zee Malayalam News Desk | Last Updated : Dec 23, 2024, 07:30 PM IST
  • ബം​ഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു.
  • കഴിഞ്ഞ ഓ​ഗസ്റ്റ് 5 മുതൽ ആണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്.
  • നാല് മാസത്തിന് ശേഷമാണ് ഹസീനയെ തിരിച്ചയക്കണമെന്ന ശക്തമായ ആവശ്യം ബംഗ്ലാദേശ് ഉന്നയിച്ചിരിക്കുന്നത്.
Sheikh Hasina’s Extradition: ഷെയ്ഖ് ഹസീനയെ മടക്കി അയക്കണം; ഇന്ത്യയ്ക്ക ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ കത്ത്

ന്യൂഡൽഹി: ബം​ഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഇത് സംബന്ധിച്ച് നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന നിയമ നടപടി നേരിടണമെന്നത് ചൂണ്ടികാട്ടിയാണ് കത്തയച്ചതെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ വ്യക്തമാക്കി.

ബം​ഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു. കഴിഞ്ഞ ഓ​ഗസ്റ്റ് 5 മുതൽ ആണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. നാല് മാസത്തിന് ശേഷമാണ് ഹസീനയെ തിരിച്ചയക്കണമെന്ന ശക്തമായ ആവശ്യം ബംഗ്ലാദേശ് ഉന്നയിച്ചിരിക്കുന്നത്. ഹസീന എത്രയും വേ​ഗം തന്നെ നിയമ നടപടിക്ക് വിധേയയാകണമെന്ന് വിദേശകാര്യമന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശ് ആവശ്യപ്പെടുന്നത്. 

Also Read: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല

 

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ ഷെയ്ഖ് ഹസീനയ്ക്കും ഇവരുടെ മന്ത്രിസഭയിലെ മന്ത്രിമാർക്കും പങ്കുണ്ടെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്. ബം​ഗ്ലാദേശ് സർക്കാരിനെതിരെ ഹസീന നടത്തുന്ന ചില പ്രസ്താവനകൾ ആശങ്കാജനകമാണെന്ന് ഇടക്കാല ഭരണത്തലവന്‍ മുഹമ്മദ് യൂനുസിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹസീനയെ ഉടന്‍ മടക്കിക്കൊണ്ടുവരുമെന്നും മുഹമ്മദ് യൂനുസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറിയുമായുള്ള സന്ദര്‍ശനത്തിലും ഇക്കാര്യം ഉന്നയിച്ചതായാണ് വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News