Pregnancy Diet: ​ഗർഭിണികൾക്ക് സിങ്ക് പ്രധാനം; മറക്കാതെ കഴിക്കണം ഈ ഭക്ഷണങ്ങൾ

Superfoods For Pregnancy: അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാര ആവശ്യകതകൾ മൂലം, സിങ്കിന്റെയും മറ്റ് മൈക്രോ ന്യൂട്രിയന്റുകളുടെയും കുറവുകൾ ഗർഭകാലത്ത് അനുഭവപ്പെടാം.

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 02:59 PM IST
  • ​ഗർഭകാലത്ത് ഉണ്ടാകുന്ന സിങ്കിന്റെയും മറ്റ് പോഷകങ്ങളുടെയും കുറവ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം
  • ഗർഭകാലത്ത്, അമ്മയുടെയും കുഞ്ഞിന്റെയും ആരോ​ഗ്യത്തിന് സിങ്ക് വളരെ പ്രധാനമാണെന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ വ്യക്തമാക്കുന്നു
  • ആരോഗ്യകരമായ ഗർഭധാരണത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്
Pregnancy Diet: ​ഗർഭിണികൾക്ക് സിങ്ക് പ്രധാനം; മറക്കാതെ കഴിക്കണം ഈ ഭക്ഷണങ്ങൾ

ഗർഭകാലത്തെ ഭക്ഷണക്രമം: കോശവിഭജനം, പ്രോട്ടീൻ സമന്വയം, കുഞ്ഞിന്റെ വളർച്ച എന്നിവയിൽ സിങ്ക് നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ, മതിയായ സിങ്ക് ലഭിക്കുന്നതിന് ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാര ആവശ്യകതകൾ മൂലം, സിങ്കിന്റെയും മറ്റ് മൈക്രോ ന്യൂട്രിയന്റുകളുടെയും കുറവുകൾ ഗർഭകാലത്ത് അനുഭവപ്പെടാം.

​ഗർഭകാലത്ത് ഉണ്ടാകുന്ന സിങ്കിന്റെയും മറ്റ് പോഷകങ്ങളുടെയും കുറവ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. ഗർഭകാലത്ത്, അമ്മയുടെയും കുഞ്ഞിന്റെയും ആരോ​ഗ്യത്തിന് സിങ്ക് വളരെ പ്രധാനമാണെന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ വ്യക്തമാക്കുന്നു. ആരോഗ്യകരമായ ഗർഭധാരണത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ​ഗർഭകാലത്ത് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

അമരന്ത്: ഇതിൽ ഫൈബർ, പ്രോട്ടീൻ, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. അമരന്ത് വിവിധ തരത്തിൽ തയ്യാറാക്കി നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാവുന്നതാണ്.

പയറ്: സസ്യാധിഷ്ഠിത പ്രോട്ടീന്റെ ഒരു മികച്ച ഉറവിടമാണ് പയർ. സിങ്കിന്റെയും മറ്റ് അവശ്യഘടകങ്ങളുടെയും സമ്പന്നമായ ദാതാവായതിനാൽ പയർ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കേണ്ടത് പ്രധാനമാണ്.

ALSO READ: Avocado Benefits For Heart: ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താം; അവോക്കാഡോ നൽകുന്ന ​ഗുണങ്ങൾ ഇത്രയും

ബദാം: പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. ബദാം ഒരു മികച്ച ലഘുഭക്ഷണമാണ്. കുതിർത്ത ബദാം രാവിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും.

കശുവണ്ടി: നാരുകൾ, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് കശുവണ്ടി. കശുവണ്ടിപ്പരിപ്പിൽ നിന്ന് നിങ്ങൾക്ക് ചെമ്പ്, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ലഭിക്കും.

എള്ള്: കാത്സ്യം, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് എള്ള്. സലാഡുകൾ, ബ്രെഡ്, മഫിനുകൾ തുടങ്ങി വ്യത്യസ്ത വിഭവങ്ങളിൽ എള്ള് ചേർക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

സൂര്യകാന്തി വിത്തുകൾ: പ്രധാനപ്പെട്ട നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. സൂര്യകാന്തി വിത്തുകൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും കഴിയും.

പനീർ: പനീർ സസ്യാഹാരികൾക്ക് പ്രോട്ടീന്റെ ഒരു നല്ല ഉറവിടമാണ്. പനീർ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.

ഒപ്റ്റിമൽ ആരോഗ്യത്തിന് ആവശ്യമായ ഒരു ധാതുവാണ് സിങ്ക്. ഇത് പല നിർണായക ശാരീരിക പ്രവർത്തനങ്ങളിലും ഉൾപ്പെടുന്നു. ശരീരത്തിന് സിങ്ക് സംഭരിക്കാൻ കഴിയാത്തതിനാൽ, നിങ്ങൾക്കാവശ്യമായ അളവിൽ സിങ്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോഷകാഹാരം കഴിക്കേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News