Skin Care Tips : വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് ചെയ്യേണ്ടത് എന്തൊക്കെ?

ചർമ്മസംരക്ഷണത്തിൽ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ് ക്ലെൻസിങ് അഥവാ ശുദ്ധീകരണം. 

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 07:53 PM IST
  • വർദ്ധിച്ചുവരുന്ന ചൂട് കാരണം, ചർമ്മം എളുപ്പത്തിൽ വരണ്ടു പോകാനും നിറവ്യത്യാസവും കരുവാളിപ്പും ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.
  • ചർമ്മസംരക്ഷണത്തിൽ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ് ക്ലെൻസിങ് അഥവാ ശുദ്ധീകരണം.
  • വിയർപ്പും മലിനീകരണവും ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാൻ കാരണമാകാറുണ്ട്.
  • അതുകൊണ്ട് തന്നെ ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ഒരു ക്ലെൻസർ ഉപയോഗിക്കുന്നത് ചർമ്മ സംരക്ഷണത്തിന് പ്രധാനമാണ്.
Skin Care Tips : വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് ചെയ്യേണ്ടത് എന്തൊക്കെ?

തണുപ്പ്ക്കാലത്ത് ചർമ്മത്തിന് മോയ്സ്ചറൈസർ നൽകുകയും വരണ്ട അവസ്ഥയെ അകറ്റുകയും ചെയ്യുന്നതാണ് പ്രധാനമെങ്കിൽ, വേനൽക്കാലത്ത് ജലാംശം നിലനിർത്തുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. വർദ്ധിച്ചുവരുന്ന ചൂട് കാരണം, ചർമ്മം എളുപ്പത്തിൽ വരണ്ടു പോകാനും നിറവ്യത്യാസവും കരുവാളിപ്പും ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.

ചർമ്മസംരക്ഷണത്തിൽ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ് ക്ലെൻസിങ് അഥവാ ശുദ്ധീകരണം. വിയർപ്പും മലിനീകരണവും ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാൻ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ഒരു ക്ലെൻസർ ഉപയോഗിക്കുന്നത് ചർമ്മ സംരക്ഷണത്തിന് പ്രധാനമാണ്. പുറത്ത് പോയി വന്നശേഷം മിതമായ ഫേയ്‌സ് വാഷ് ഉപയോഗിച്ച് സാധാരണ വെള്ളത്തിൽ മുഖം കഴുകണം. മുഖം കഴുകാനായി ഐസ് വാട്ടർ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ചർമ്മത്തിന് കൂടുതല്‍ ഫ്രഷ്നസ് നൽകാൻ സഹായിക്കും. 

ALSO READ: Guava: തടി കുറയ്ക്കാൻ പേരയ്ക്കയും! അറിയാം വെറും വയറ്റിൽ ഇത് കഴിക്കുന്നതിന്റെ ഗുണവും ദോഷവും?

വേനൽക്കാലത്ത് ഉപയോഗിക്കേണ്ട പ്രധാന ഉൽപ്പന്നങ്ങളിലൊന്നാണ് സൺസ്ക്രീൻ. സൂര്യന്റെ അതികഠിനവും ദോഷകരവുമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് എസ്.പി.എഫ് 30 ഉം അതിന് മുകളിലും ഉള്ള സൺസ്ക്രീൻ ഉപയോഗിക്കണം. 

സൂര്യന്റെ ചൂടിൽ കൂടുതൽ നേരം നിൽക്കുന്നതും കാരണം ചർമ്മത്തിന് ക്ഷീണം അനുഭവപ്പെടുകയും ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാകുകയും ചെയ്യുമ്പോൾ ഫെയ്‌സ് പായ്ക്ക് ഉപയോഗിക്കുന്നതാണ് നല്ലത്. 
കറ്റാർ വാഴ സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് വളരെ ഫലപ്രദമാണ്. മാത്രമല്ല കറ്റാർവാഴയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിന്റെ ക്ഷീണം ഒഴിവാക്കാൻ ഏറെ സഹായകരവുമാണ്. ഒപ്പം മഞ്ഞൾ ചർമ്മത്തിന് ആരോഗ്യകരമായ ഒരു തിളക്കം നൽകും. മഞ്ഞളും തൈരും ചേർത്ത് മിശ്രിതമാക്കി പുറത്ത് പോയിട്ട് വന്ന ശേഷം ഉപയോഗിക്കുന്നത് സൺടാൻ അഥവാ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News