Soaked Dry Fruits Benefits: ഉണങ്ങിയ പഴങ്ങൾ കുതിർത്ത് വെറുംവയറ്റിൽ കഴിക്കാം... നിരവധിയാണ് ​ഗുണങ്ങൾ

Soaked Dry Fruits Health Benefits: ഉണങ്ങിയ പഴങ്ങൾ കുതിർത്ത് കഴിക്കുന്നത് ദഹനത്തെ മികച്ചതാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 10:32 AM IST
  • ആരോഗ്യം മികച്ചതായി നിലനിർത്താൻ കുതിർത്ത ബദാം എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്
  • ബദാം പോഷക ​ഗുണങ്ങളാൽ സമ്പന്നമാണ്
  • ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെ നിരവധി മൈക്രോ ന്യൂട്രിയന്റുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്
  • ഇത് ശരീരത്തിന് ഊർജം നൽകുകയും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു
Soaked Dry Fruits Benefits: ഉണങ്ങിയ പഴങ്ങൾ കുതിർത്ത് വെറുംവയറ്റിൽ കഴിക്കാം... നിരവധിയാണ് ​ഗുണങ്ങൾ

ഡ്രൈ ഫ്രൂട്ട്‌സ് വളരെ ആരോ​ഗ്യപ്രദമായ ഭക്ഷണങ്ങളാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യും. ബദാം, വാൽനട്ട്, ഉണക്കമുന്തിരി, അത്തിപ്പഴം, മറ്റ് ഉണക്കിയ പഴങ്ങൾ എന്നിവ അവയുടെ പോഷകമൂല്യങ്ങൾ വർധിക്കുന്നതിന് രാത്രി മുഴുവൻ കുതിർക്കണം. കുതിർത്ത ഡ്രൈ ഫ്രൂട്ട്‌സ് രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ ദിവസം മുഴുവൻ ശരീരത്തിൽ ഊർജം നിലനിർത്താൻ സാധിക്കും. ഉണങ്ങിയ പഴങ്ങൾ കുതിർത്ത് കഴിക്കുന്നത് ദഹനത്തെ മികച്ചതാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ബദാം: ആരോഗ്യം മികച്ചതായി നിലനിർത്താൻ കുതിർത്ത ബദാം എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ബദാം പോഷക ​ഗുണങ്ങളാൽ സമ്പന്നമാണ്. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെ നിരവധി മൈക്രോ ന്യൂട്രിയന്റുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജം നൽകുകയും എല്ലായ്പ്പോഴും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.

ALSO READ: Food For Energy: ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

ഉണക്കമുന്തിരി: മുടികൊഴിച്ചിൽ പരിഹരിക്കാൻ കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിക്കുക. ആറ് മുതൽ എട്ട് വരെ ഉണക്കമുന്തിരിയും രണ്ട് തരി കുങ്കുമപ്പൂവും രാത്രി മുഴുവൻ കുതിർത്ത് വച്ച് കഴിക്കുന്നത് ആർത്തവ വേദനയിൽ നിന്നും ക്രമരഹിതമായ ആർത്തവത്തിൽ നിന്നും മോചനം നൽകും.

വാൽനട്ട്: രാത്രി മുഴുവൻ കുതിർത്ത വാൽനട്ട് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം വർധിപ്പിക്കും. കുതിർത്ത വാൽനട്ട് കഴിക്കുന്നത് കുട്ടികൾക്ക് കൂടുതൽ ​ഗുണം ചെയ്യും. കാരണം അവ ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ശ്രദ്ധ ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

ALSO READ: Healthy Lifestyle: ജീവിതശൈലിയിൽ വരുത്തുന്ന ഈ ചെറിയ മാറ്റങ്ങൾ നിങ്ങളെ മികച്ച ആരോ​ഗ്യമുള്ളവരാക്കും

അത്തിപ്പഴം: നിങ്ങൾക്ക് മലബന്ധ പ്രശ്‌നങ്ങളുണ്ടെങ്കിൽ അത്തിപ്പഴം രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ​ഗുണം ചെയ്യും. ഏതാനും ദിവസങ്ങൾക്കുള്ളിൽ മലബന്ധ പ്രശ്‌നം പരിഹരിക്കപ്പെടും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News