Vegetables that cause high bp: ടെന്‍ഷന്‍ കൂടുന്നോ? ഈ പച്ചക്കറികള്‍ കഴിക്കേണ്ട

 Vegetables should be Avoided by people with High Blood Pressure: അമിത സ്ട്രെസ് ഉള്ള മെലിഞ്ഞവരില്‍ കൊളസ്ട്രോള്‍ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.   

Written by - Zee Malayalam News Desk | Last Updated : May 11, 2023, 06:20 PM IST
  • ഇത്തരക്കാര്‍ക്ക് ബിപി കൂടാന്‍ സാധ്യതയുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ കൂടുന്നത് തന്നെയാണ് ഇതിനു കാരണം.
  • അമിത സ്ട്രെസ് ഉള്ള മെലിഞ്ഞവരില്‍ കൊളസ്ട്രോള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
  • നല്ല ഉറക്കം, വ്യായാമം, ഭക്ഷണം തുടങ്ങീ പലതും നമ്മുടെ ടെന്‍ഷനെ നിയന്ത്രിക്കാന്‍ സഹായിക്കും.
Vegetables that cause high bp: ടെന്‍ഷന്‍ കൂടുന്നോ? ഈ പച്ചക്കറികള്‍ കഴിക്കേണ്ട

പ്രായഭേദമന്യേ ഇന്നെല്ലാവരും അഭിമുഖീകരിക്കുന്ന അവസ്ഥയാണ് ടെന്‍ഷന്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ പൊതുവേ ടെന്‍ഷന്‍ ഉള്ളതായി കാണപ്പെടാറുണ്ട്. ചിലരെ സംബന്ധിച്ച് അവര്‍ എപ്പോഴും ഇത് അനുഭവിക്കുന്നു. മറ്റു ചിലര്‍ക്കാകട്ടെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആണ് ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുന്നത്. ഒരു പരിധി വരെ ഇത് നമുക്ക് ഗുണമാണെങ്കിലും അമിതമായാല്‍ ഏറ്റവും ഭീകരമായേക്കാവുന്ന ഒരു അവസ്ഥയാണിത്. ഇത്തരക്കാര്‍ക്ക് ബിപി കൂടാന്‍ സാധ്യതയുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ കൂടുന്നത് തന്നെയാണ് ഇതിനു കാരണം.

ഇതു പോലെ രക്തത്തില്‍ ട്രൈ ഗ്ലിസറൈഡുകള്‍ കൂടുന്നു. അതായത് കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകുന്നു. പ്രത്യേകിച്ചും അമിത സ്ട്രെസ് ഉള്ള മെലിഞ്ഞവരില്‍ കൊളസ്ട്രോള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഭക്ഷണം കഴിച്ചില്ലെങ്കിലും എങ്ങനെ കൊളസ്ട്രോള്‍ വരുന്നവെന്ന സംശയം പലര്‍ക്കും ഉണ്ടാകുകയും ചെയ്യും. ഇതെല്ലാം സ്ട്രോക്ക്, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കുന്നു. പല മാര്‍ഗങ്ങളിലൂടെയാണ് ആളുകള്‍ ടെന്‍ഷനെ മറികടക്കാന്‍ ശ്രമിക്കുന്നത്. നല്ല ഉറക്കം, വ്യായാമം, ഭക്ഷണം തുടങ്ങീ പലതും നമ്മുടെ ടെന്‍ഷനെ നിയന്ത്രിക്കാന്‍ സഹായിക്കും. പൊതുവെ പച്ചക്കറികളും പഴങ്ങളും ആരോഗ്യത്തിന് നല്ലതാണെന്നാണ് പറയാറ്.

ALSO READ: ആർത്തവ വേദന അസഹ്യമാകുന്നോ? ഭക്ഷണത്തിൽ ഈ വിറ്റാമിനുകൾ ഉറപ്പാക്കാം

എന്നാല്‍ ചില പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറച്ചാലും സോഡിയം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമായേക്കും. അതുകൊണ്ട് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ചില പച്ചക്കറികള്‍ ഒഴിവാക്കുന്നതാണ് നല്ലത്...അവയില്‍ ചിലതാണ് താഴെ പറയുന്നത്. 

ചീര

ആരോഗ്യത്തിന് ഏറ്റവും നല്ലതായി കണക്കാക്കുന്ന ഇല വര്‍ഗമാണ് ചീര. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ചീര അത്ര നല്ലതല്ല. ഇതില്‍ ഉയര്‍ന്ന സോഡിയം അടങ്ങിയിട്ടുണ്ട്. ചീരകളില്‍ തന്നെ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ പാലക് ചീര രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ മികച്ചതാണ്. വൈറ്റമിന്‍ എ, കെ, ബി, മഗ്‌നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക് ചീര. പക്ഷെ ചീര അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല. 

കശുവണ്ടി

ധാരാളം കലോറിയും കൊഴുപ്പും അടങ്ങിയ ഒരു ഭക്ഷണ പദാര്‍ത്ഥമാണ് കശുവണ്ടിപ്പരിപ്പ്. അതിനാല്‍ അമിത രക്തസമ്മര്‍ദ്ദമുള്ളവരും അമിതവണ്ണമുള്ളവരും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവരും കശുവണ്ടി അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

ഉലുവ ഇലകൾ

ഉയർന്ന സോഡിയം അടങ്ങിയിട്ടുള്ളതിനാൽ ഹൈപ്പർടെൻഷൻ ഉള്ളവർ ഇലക്കറി കൂടിയായ ഉലുവ ഇലകൾ ഒഴിവാക്കണം.

ലെറ്റൂസ്

പലപ്പോഴും സാലഡായി കഴിക്കുന്ന ലെറ്റൂസിൽ ചീരയുടെ അതേ അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്, അതിനാൽ ഹൈപ്പർടെൻഷൻ പ്രശ്നങ്ങളുള്ള ആളുകൾ അത് കഴിക്കരുത്. എന്നിരുന്നാലും, ഇത് മറ്റ് ഉയർന്ന പൊട്ടാസ്യം ഭക്ഷണത്തോടൊപ്പം ചെറിയ അളവിൽ കഴിക്കാം.

ശരിയായ ജീവിതശൈലിയിലൂടെ നിയന്ത്രിക്കാവുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍്ദ്ദവും ടെന്‍ഷനുമെല്ലാം. എന്നാല്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തരക്കാര്‍ക്ക്  പ്രായത്തേക്കാള്‍ കൂടുതലായി മുടി നരയ്ക്കുന്നു, ശരീരത്തില്‍ ചുളിവുകള്‍ വീഴുന്നു, ചര്‍മം അയയുന്നു. മുടി കൊഴിയാന്‍ ഇടയാക്കുന്നു. നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഇവരില്‍ ദഹന പ്രശ്നങ്ങളുണ്ടാകുന്നു. ദഹിച്ച ഫുഡ് ആസിഡുമായി ചേര്‍ന്ന് നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നീ അവസ്ഥകളുണ്ടാകും. അള്‍സര്‍ പോലുള്ള അവസ്ഥകള്‍, മലബന്ധം പോലുളള അവസ്ഥകള്‍, പൈല്‍സ് പോലുള്ളവ ഉണ്ടാകും. ചിലരില്‍ ടെന്‍ഷന്‍ വന്നാല്‍ ടോയ്ലറ്റില്‍ പോകാന്‍ തോന്നും. ഇതെല്ലാം കുടല്‍ പ്രവര്‍ത്തനങ്ങള്‍ ബാധിയ്ക്കപ്പെടുന്നതാണ്.

ALSO READ: പെരുംജീരകം ഈ രീതിയിൽ ഉപയോഗിക്കൂ.. ഞെട്ടിക്കുന്ന ഫലം ഉറപ്പ്!

എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ അത് കൂടുതല്‍ ഗുരുതരമാക്കും. അലര്‍ജി, ആസ്മ രോഗങ്ങളുള്ളവര്‍ക്ക് ഇത് വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നു. ഇതു പോലെ ചര്‍മത്തെ ബാധിയ്ക്കുന്ന എസ്‌കിമ പോലുളള അവസ്ഥകള്‍ കൂടാന്‍ ടെന്‍ഷന്‍, പേടി എന്നിവ കാരണമാകാറുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വരെ ഇത് ദോഷകരമായി ബാധിക്കാറുണ്ട്.  നമ്മുടെ ആയുസിനേയും ആരോഗ്യത്തേയും ബാധിയ്ക്കുന്ന ഈ അവസ്ഥയെ മറി കടക്കാന്‍ നമുക്ക് മാത്രമേ സാധിക്കൂ. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉടനെ വൈദ്യ സഹായം തേടേണ്ടതാണ്. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News