Shani Gochar Surya Grahan Sanyog 2025: ജ്യോതിഷ പ്രകാരം 2025 ൽ ശനി സംക്രമണവും സൂര്യഗ്രഹവും ഒരേ ദിവസം അത്ഭുതകരമായ ഒരു സംയോഗം സൃഷ്ടിക്കും.
Auspicious Special Sanog: ഈ സ്പെഷ്യൽ സംയോഗം വർഷങ്ങൾക്ക് ശേഷം സംഭവിക്കാൻ പോകുന്ന ഒന്നാണ്. ഇതിലൂടെ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും.
Shani Gochar Surya Grahan Sanyog 2025: ജ്യോതിഷ പ്രകാരം 2025 ൽ ശനി സംക്രമണവും സൂര്യഗ്രഹവും ഒരേ ദിവസം അത്ഭുതകരമായ ഒരു സംയോഗം സൃഷ്ടിക്കും. ഈ സ്പെഷ്യൽ സംയോഗം വർഷങ്ങൾക്ക് ശേഷം സംഭവിക്കാൻ പോകുന്ന ഒന്നാണ്. ഇതിലൂടെ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും
പുതുവർഷത്തിൽ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ ജ്യോതിഷ പ്രതിഭാസമാണ് മഹാശനിമാറ്റം. രണ്ടരവര്‍ഷത്തിന് ശേഷം ഗ്രഹങ്ങളുടെ രാജാവായ ശനി രാശിമാറ്റം നടത്തും. ശനി സ്വരാശിയില്‍ നിന്നും മീനം രാശിയിലേക്കാണ് എത്തുന്നത്. ഇത് മാർച്ചിലാണ് സംഭവിക്കുന്നത് അതോടൊപ്പം സൂര്യഗ്രഹണവും വരുന്നുണ്ട്.
സൂര്യഗ്രഹണവും ശനിമാറ്റവും പുതുവർഷത്തിൽ ഒരേ ദിവസം നടക്കുന്നത് കൊണ്ട് ചില രാശിക്കാരുടെ ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കും. ഈ രാശികളില്‍ ജനിച്ചവര്‍ക്ക് കരിയര്‍, ബിസിനസ്, സാമ്പത്തികസ്ഥിതി തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശനിയുടെയും സൂര്യന്റെയും അനുഗ്രഹം ഉണ്ടാകും
വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെയും രാശികളുടെയും സംക്രമണത്തിൻ്റെ കാര്യത്തിൽ 2025 വളരെ സവിശേഷമായ ഒരു വർഷമാണ്. മിക്കവാറും എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും പുതുവർഷത്തിൽ അവയുടെ ചലനങ്ങളിൽ മാറ്റം വരുത്തും
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ശനി സംക്രമണത്തിൻ്റെയും സൂര്യഗ്രഹണത്തിൻ്റെയും അപൂർവ സംയോജനം ഏതൊക്കെ ആളുകളുടെ ഭാഗ്യം തെളിയിക്കുമെന്ന് നോക്കാം...
മിഥുനം (Gemini): ജ്യോതിഷ പ്രകാരം 2025-ലെ സൂര്യഗ്രഹണവും ശനി രാശിമാറ്റവും ചേർന്നുള്ള പ്രത്യേക സംയോജനം മിഥുന രാശിക്കാർക്ക് ശുഭകരവും ഗുണകരവുമായിരിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതുവർഷത്തിൽ പെട്ടെന്ന് സാമ്പത്തിക നേട്ടം, യുവാക്കൾക്കും വിദ്യാർത്ഥികൾക്കും അവരുടെ കഠിനാധ്വാനത്തിന് ഫലങ്ങൾ ലഭിക്കും, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ, ജോലിസ്ഥലത്ത് പ്രമോഷൻ്റെയും ശമ്പള വർദ്ധനവും ലഭിക്കും
ധനു (Sagittarius): ശനിയുടെ രാശിമാറ്റവും സൂര്യഗ്രഹണവും ഒരുമിച്ചു വരുന്നത് ഈ രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, ജോലിസ്ഥലത്ത് ബഹുമാനവും ആദരവും വർദ്ധിക്കും. ബിസിനസ്സ് വിപുലീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും
മകരം (Capricorn): പുതുവർഷത്തിൽ ഒരുമിച്ചു നടക്കാൻ പോകുന്ന സൂര്യഗ്രഹണവും ശനി സംക്രമണവും മകര രാശിക്കാർക്കും ശുഭകരമായിരിക്കും. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിക്കപ്പെടും, പഴയ നിക്ഷേപങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യത, ജോലി ചെയ്യുന്നവർക്ക് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരം, സ്ഥാനക്കയറ്റത്തിന് സാധ്യത, പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനുള്ള അവസരവും ലഭിച്ചേക്കാം. ബിസിനസിൽ വലിയ സാമ്പത്തിക പുരോഗതിയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)