Summer Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ വേനൽക്കാലത്ത് ഈ പച്ചക്കറികൾ മികച്ചത്; തീർച്ചയായും കഴിക്കണം

Weight Loss Tips In Summer: പോഷകസമൃദ്ധമായ പച്ചക്കറികൾ വേനൽക്കാല ഭക്ഷണക്രമത്തിന്റെ ഭാ​ഗമാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 1, 2024, 02:07 PM IST
  • പച്ചക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകും
  • ഇവ രോ​ഗപ്രതിരോധശേഷി മികച്ചതാക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും
Summer Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ വേനൽക്കാലത്ത് ഈ പച്ചക്കറികൾ മികച്ചത്; തീർച്ചയായും കഴിക്കണം

ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്തുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും രോഗങ്ങളെ ചെറുക്കാനും സഹായിക്കും. ശൈത്യകാലത്ത്, ശരീരത്തിൽ ചൂട് നിലനിർത്താൻ ഇതിന് അനുയോജ്യമായ പച്ചക്കറികൾ തിരഞ്ഞെടുക്കുന്നു, വേനൽക്കാലത്ത്, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

വേനൽക്കാലത്ത് പോഷക സമൃദ്ധമായ പച്ചക്കറികൾ കഴിക്കുന്നത് ആരോ​ഗ്യം മികച്ചതാക്കും. മാത്രമല്ല, ഇവ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കുകയും വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ നിറഞ്ഞ പച്ചക്കറികൾ ഏതെല്ലാമാണെന്ന് നോക്കാം.

തക്കാളി: പോഷകസമ്പുഷ്ടമായ പച്ചക്കറിയായ തക്കാളിയിൽ ജലാംശം, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവയിൽ കലോറി കുറവാണ്. വേനൽക്കാല ഭക്ഷണക്രമത്തിൽ സലാഡുകളിലോ സാൻഡ്‌വിച്ചുകളിലോ തക്കാളി ചേർത്ത് കഴിക്കാം.

ALSO READ: ഈ പാൽ ഉത്പന്നങ്ങൾ ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ദോഷം ചെയ്യും

റാഡിഷ്: ജലാംശം ധാരാളമുള്ള പച്ചക്കറിയാണ് റാഡിഷ് അഥവാ മുള്ളങ്കി. ഇവയിൽ കലോറി കുറവും ജലാംശം കൂടുതലുമാണ്. അതിനാൽ വേനൽക്കാല ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച പച്ചക്കറിയാണിത്. റാഡിഷ് കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

സെലറി: സെലറിയിൽ കലോറി വളരെ കുറവാണ്, കൂടാതെ ജലാംശം അടങ്ങിയിരിക്കുന്നു. സൂപ്പുകളിലോ സലാഡുകളിലോ സെലറി ചേർത്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകും. പോഷകാഹാരത്തിൻ്റെയും ജലാംശത്തിൻ്റെയും മികച്ച സ്രോതസാണ് സെലറി. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. സെലറി ജ്യൂസ് രൂപത്തിൽ കഴിക്കുന്നതും നല്ലതാണ്.

ബ്രസൽസ് സ്പ്രൗട്ട്സ്: കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ നാരുകളും അടങ്ങിയ പച്ചക്കറിയാണ് ബ്രസൽസ്. ഇവ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകാനും ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും ബ്രസൽസ് മികച്ചതാണ്. ഇവ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ALSO READ: കാപ്പി പ്രേമികൾക്ക് സന്തോഷവാർത്ത; ഈ രോ​ഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

കാരറ്റ്: കലോറി കുറവും ജലാംശം കൂടുതലുമുള്ള പച്ചക്കറിയാണ് കാരറ്റ്. ഇവയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

കാപ്സിക്കം: കാപ്സിക്കം ജലാംശം നൽകുന്നതും പോഷക സാന്ദ്രവുമാണ്. ഇവയിൽ വൈറ്റമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. കാപ്സിക്കം സാലഡുകളിലും മറ്റും യോജിപ്പിച്ച് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News