പഠിക്കാന്‍ ഫോണില്ല; വിദ്യാര്‍ത്ഥിനിയ്ക്ക് ഐഫോണ്‍ നല്‍കി തപ്സി!!

പെണ്‍ക്കുട്ടിയുടെ പിതാവ് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട താരം ഫോണ്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. 

Last Updated : Jul 31, 2020, 11:41 PM IST
  • ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട്‌ഫോണില്ലാതെ ബുദ്ധിമുട്ടിയ ബംഗളൂരൂ സ്വദേശിനിയായ പെണ്‍ക്കുട്ടിയ്ക്കാണ് തപ്സി സമ്മാനം നല്‍കിയത്.
പഠിക്കാന്‍ ഫോണില്ല; വിദ്യാര്‍ത്ഥിനിയ്ക്ക് ഐഫോണ്‍ നല്‍കി തപ്സി!!

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു. 

ഇതിനു പിന്നാലെ സ്മാര്‍ട്ട്‌ഫോണും ലാപ്ടോപുമില്ലാതെ നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലയിരുന്നു. ഇപ്പോഴിതാ, പഠിക്കാന്‍ സ്മാര്‍ട്ട്ഫോണില്ലെന്ന് വിഷമിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ഐഫോണ്‍ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം തപ്സി പന്നു(Tapsee Pannu)!!

കറണ്ട് ബിൽ കണ്ട് ഷോക്കടിച്ച് നടി താപ്‌സി പന്നു.. ഇതെന്ത് മറിമായം

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട്‌ഫോണില്ലാതെ ബുദ്ധിമുട്ടിയ ബംഗളൂരൂ (Banglore) സ്വദേശിനിയായ പെണ്‍ക്കുട്ടിയ്ക്കാണ് തപ്സി സമ്മാനം നല്‍കിയത്. പിയുസി പരീക്ഷയ്ക്ക് 94 ശതമാനം മാര്‍ക്ക് വാങ്ങിയാണ് വിദ്യാര്‍ത്ഥിനിയാണിത്‌. പെണ്‍ക്കുട്ടിയുടെ പിതാവ് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട താരം ഫോണ്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. 

ഈ വീഡിയോ കണ്ടു നിരവധി പേരാണ് പെണ്‍ക്കുട്ടിയ്ക്കും സഹോദരിമാര്‍ക്കും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. എല്ലാ കുട്ടികളും വിദ്യ അഭ്യസിക്കണമെന്നും കൂടുതല്‍ പെണ്‍ക്കുട്ടികളെ പഠിക്കാന്‍ അനുവദിക്കണമെന്നും തപ്സി പറഞ്ഞു. 

സ്വന്തം സിനിമയുടെ ട്രെയിലര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണമെന്ന് തപ്സി!

കൂടുതല്‍ ഡോക്ടര്‍മാരെ രാജ്യത്തിന് ആവശ്യമാണെന്നും രാജ്യത്തിന്റെ നന്മയ്ക്കായി തന്റെ ചെറിയ പ്രയത്നമാണിതെന്നും താരം വ്യക്തമാക്കി. എന്നാല്‍,  സ്വപ്നത്തില്‍ പോലും ഐഫോണ്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പെണ്‍ക്കുട്ടിയുടെ പ്രതികരണം. തപ്സിയ്ക്ക് നന്ദി പറഞ്ഞ പെണ്‍ക്കുട്ടി നീറ്റ് പരീക്ഷയെഴുതി മികച്ച വിജയം നേടാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. 

Trending News