സ്വന്തം സിനിമയുടെ ട്രെയിലര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണമെന്ന് തപ്സി!

മുല്‍ക്ക് എന്ന സിനിമയ്ക്ക് ശേഷം അനുഭവ് സിന്‍ഹയും താപ്‌സി പന്നുവും ഒരുമിച്ചെത്തുന്ന ബോളിവുഡ് ചലച്ചിത്രമാണ് ധപ്പട്.ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയിലറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

Updated: Feb 12, 2020, 05:00 PM IST
സ്വന്തം സിനിമയുടെ ട്രെയിലര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണമെന്ന് തപ്സി!

മുല്‍ക്ക് എന്ന സിനിമയ്ക്ക് ശേഷം അനുഭവ് സിന്‍ഹയും താപ്‌സി പന്നുവും ഒരുമിച്ചെത്തുന്ന ബോളിവുഡ് ചലച്ചിത്രമാണ് ധപ്പട്.ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയിലറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

തപ്പഡിന്റെ രണ്ടാമത്തെ ട്രെയ്‌ലറിലൂടെ വിചിത്രമായ ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് തപ്‌സി. ട്രെയ്‌ലര്‍ എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗാര്‍ഹിക പീഡനത്തിനെതിരേയുള്ള നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്ത വീഡിയോ ഇതായിരിക്കണമെന്നും തപ്‌സി പറയുന്നു. അതിനായി എല്ലാവരും സഹകരിക്കണമെന്നും ഇതുപോലുള്ള ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ കാണുന്നത് അവസാനിപ്പിക്കണമെന്നും തപ്‌സി ആഹ്വാനം ചെയ്യുന്നു.

മുല്‍ക്ക്, ആര്‍ട്ടിക്കിള്‍ 15 എന്നീ സാമൂഹ്യ-രാഷ്ട്രീയ പ്രാധാന്യമുള്ള സിനിമകള്‍ക്ക് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുൻപിൽ വെച്ചു ഭർത്താവ് ഭാര്യയെ തല്ലുന്നതും തുടര്‍ന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 

സ്വാഭിമാനത്തിനു വേണ്ടി ശക്തമായ നിലപാട് എടുക്കുന്ന സ്ത്രീയെ ആസ്പദമാക്കിയുള്ളതാണ്  ചിത്രത്തിന്റെ ഇതിവൃത്തം. തപ്‌സിക്കും പവെയ്ല്‍ ഗുലാത്തിക്കും പുറമെ കുമുദ് ശര്‍മ്മ, രത്‌ന പഥക്ക് ഷാ, തന്‍വി അസ്മി, രാം കപൂര്‍, ദിയ മിര്‍സ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഭൂഷൺ സുദേഷ് കുമാർ, കൃഷ്ണൻ കൃഷ്ണ കുമാർ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സൗമിക് ശർമിള മുഖർജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. യാഷാ പുഷ്പയാണ് ചിത്രത്തിന്റെ എഡിറ്റർ.  

ഷബാഷ് മിത്തു എന്ന മിതാലി രാജിന്റെ ജീവിതം പറയുന്ന സിനിമ, ഹസീന്‍ ദില്‍റുബ, രശ്മി റോക്കറ്റ് എന്നിവയാണ് താപ്‌സിയുടേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍.