തിരുവനന്തപുരത്തെ പാൽമുന്തിരി സർബത്ത് ഇത്ര വൈറൽ ആയതെങ്ങനെ..?

ദിവസവും നൂറ് കണക്കിന് ജനങ്ങൾ വന്നുപോകുന്ന തിരക്കേറിയ ഒരു കടയാണ് അനാമിക സർബത്ത് സ്റ്റാൾ. രുചികരമായ പാൽമുന്തിരി സർബത്ത് ഉണ്ടാക്കുന്ന രീതി വളരെ ലളിതമാണ്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 23, 2022, 10:54 AM IST
  • ദിവസവും നൂറ് കണക്കിന് ജനങ്ങൾ വന്നുപോകുന്ന തിരക്കേറിയ ഒരു കടയാണ് അനാമിക സർബത്ത് സ്റ്റാൾ.
  • ഒരു പ്രത്യേക അളവിൽ മുന്തിരിയും മിതമായ അളവിൽ പാലും ചേർക്കുമ്പോഴാണ് സർബത്ത് ഇത്രയധികം രുചികരമാകുന്നത്.
  • പാലിന്‍റെ രുചി ഇഷ്ടമല്ലാത്തവർക്ക് വേണ്ടി പാൽ ഇല്ലാതെയും മേൽപ്പറഞ്ഞ സർബത്തുകൾ ഉണ്ടാക്കി നൽകാറുണ്ട്.
തിരുവനന്തപുരത്തെ പാൽമുന്തിരി സർബത്ത് ഇത്ര വൈറൽ ആയതെങ്ങനെ..?

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പാളയം ജുമാ മസ്ജിതിന്‍റെ പിൻവശത്ത് സ്ഥിതി ചെയ്യുന്ന 'അനാമിക സർബത്ത് സ്റ്റാളിലാണ്' ഇൻസ്റ്റാഗ്രാം റീലുകളിലൂടെ വയറൽ ആയ പാൽ മുന്തിരി സർബത്ത് ലഭിക്കുന്നത്. കേരളാ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികളും പള്ളിയിൽ വരുന്ന വിശ്വാസികളും പാളയം മാർക്കറ്റിൽ എത്തുന്ന സാധാരണക്കാരും പാൽമുന്തിരി സർബത്തിന്‍റെ രുചി അറിയാൻ ഇവിടെ എത്താറുണ്ട്. 

ദിവസവും നൂറ് കണക്കിന് ജനങ്ങൾ വന്നുപോകുന്ന തിരക്കേറിയ ഒരു കടയാണ് അനാമിക സർബത്ത് സ്റ്റാൾ. രുചികരമായ പാൽമുന്തിരി സർബത്ത് ഉണ്ടാക്കുന്ന രീതി വളരെ ലളിതമാണ്. പഴക്കടകളിൽ നിന്ന് വാങ്ങുന്ന ജ്യൂസ് മുന്തിരി നല്ലത് പോലെ മിക്സിയിൽ ഇട്ട് അരച്ച് ഉണ്ടാക്കുന്ന ലായനിയും പാലും മിക്സ് ചെയ്ത്, അതിൽ നറുനണ്ടി സർബത്ത് ലായനിയും കസ്കസും ചേർത്ത് നല്ലത് പോലെ ഇളക്കിയാണ് പാൽമുന്തിരി സർബത്ത് ഉണ്ടാക്കുന്നത്. 

Read Also: നാട്ടിലെ പെരുന്നാളാഘോഷത്തിന് ഇരുട്ടടി; വിമാന ടിക്കറ്റ് നിരക്ക് ദിനംപ്രതി കൂടുന്നു

ഒരു പ്രത്യേക അളവിൽ മുന്തിരിയും മിതമായ അളവിൽ പാലും ചേർക്കുമ്പോഴാണ് സർബത്ത് ഇത്രയധികം രുചികരമാകുന്നത്. 7 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച അനാമിക സർബത്ത് സ്റ്റാളിൽ പാൽമുന്തിരി സർബത്തിന് പുറമെ മാമ്പഴ പാൽ സർബത്ത്, ഓറഞ്ച് പാൽ സർബത്ത്, മാതളം പാൽ സർബത്ത്, അവിൽ മിൽക്ക് തുടങ്ങി ഒട്ടനവധി വിഭവങ്ങൾ ലഭ്യമാണ്. 

പാലിന്‍റെ രുചി ഇഷ്ടമല്ലാത്തവർക്ക് വേണ്ടി പാൽ ഇല്ലാതെയും മേൽപ്പറഞ്ഞ സർബത്തുകൾ ഉണ്ടാക്കി നൽകാറുണ്ട്. ഇത്രയും വ്യത്യസ്ത വിഭവം സർബത്തുകൾ ഇവിടെ ഉണ്ടായിട്ടും പാൽമുന്തിരി സർബത്ത് ഇത്രയധികം പ്രശസ്തമായത് ഇൻസ്റ്റാഗ്രാം റീലുകളിലൂടെയാണ്. ഇന്ന് അനാമിക സർബത്ത് സ്റ്റാളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് പാൽമുന്തിരി സർബത്തിനാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News