Diabetes Diet: പ്രമേഹരോഗികൾ രാവിലെ ഒഴിവാക്കണം ഈ ഭക്ഷണങ്ങൾ

Diabetes Diet Tips: ടൈപ്പ്-2 പ്രമേഹമുള്ളവരിൽ ഇൻസുലിന്റെ അഭാവം അല്ലെങ്കിൽ കാര്യക്ഷമതക്കുറവ് കാരണം നമ്മുടെ ശരീരത്തിന് നമ്മുടെ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് ഫലപ്രദമായി നീക്കം ചെയ്യാൻ കഴിയില്ല, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതിലേക്ക് നയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 10:44 AM IST
  • ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക (ജിഐ) അറിയുന്നത് വളരെ പ്രധാനമാണ്
  • 0 - 100 സ്കെയിലിൽ, ദഹനത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ ഫലത്തെ അടിസ്ഥാനമാക്കി ഭക്ഷണങ്ങളെ തരംതിരിക്കുകയോ റാങ്ക് ചെയ്യുകയോ ചെയ്യുന്നതാണ് ​ഗ്ലൈസെമിക് സൂചിക
Diabetes Diet: പ്രമേഹരോഗികൾ രാവിലെ ഒഴിവാക്കണം ഈ ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തിന് ഊർജം നൽകുന്ന പ്രോട്ടീനുകളും കൊഴുപ്പുകളും പോലുള്ള മാക്രോ ന്യൂട്രിയന്റുകൾക്കൊപ്പം കാർബോഹൈഡ്രേറ്റുകളും പ്രാഥമിക ഇന്ധന സ്രോതസ്സാണ്. ഫൈബർ ഒഴികെയുള്ള എല്ലാത്തരം കാർബോഹൈഡ്രേറ്റുകളും നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസായി വിഘടിപ്പിക്കപ്പെടുന്നു. ഈ ഗ്ലൂക്കോസ് ഇൻസുലിൻ (പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോർമോൺ) സഹായത്തോടെ നമ്മുടെ രക്തപ്രവാഹത്തിലൂടെ എല്ലാ ശരീരകോശങ്ങളിലേക്കും കൊണ്ടുപോകുന്നു.

ടൈപ്പ്-2 പ്രമേഹമുള്ളവരിൽ ഇൻസുലിന്റെ അഭാവം അല്ലെങ്കിൽ കാര്യക്ഷമതക്കുറവ് കാരണം നമ്മുടെ ശരീരത്തിന് നമ്മുടെ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് ഫലപ്രദമായി നീക്കം ചെയ്യാൻ കഴിയില്ല, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതിലേക്ക് നയിക്കുന്നു. പ്രമേഹരോഗികൾ, ഓരോ ഭക്ഷണത്തിലും ഉൾപ്പെടുത്തേണ്ട കാർബോഹൈഡ്രേറ്റുകളുടെ തരത്തെക്കുറിച്ചും അവയുടെ ഉപഭോ​ഗത്തെക്കുറിച്ചും വളരെ ശ്രദ്ധാലുവായിരിക്കേണ്ടത് പ്രധാനമാണ്.

അങ്ങനെ ചെയ്യുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകൾ തടയുന്നതിനും മറ്റ് ആരോ​ഗ്യ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ, ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക (ജിഐ) അറിയുന്നത് വളരെ പ്രധാനമാണ്. 0 - 100 സ്കെയിലിൽ, ദഹനത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ ഫലത്തെ അടിസ്ഥാനമാക്കി ഭക്ഷണങ്ങളെ തരംതിരിക്കുകയോ റാങ്ക് ചെയ്യുകയോ ചെയ്യുന്നതാണ് ​ഗ്ലൈസെമിക് സൂചിക. ഉയർന്ന ജിഐ ഉള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. എഴുപതോ അതിലധികമോ ജിഐ ഉള്ള ഭക്ഷണങ്ങൾ (അരി, മാവ്, പഞ്ചസാര, ഉരുളക്കിഴങ്ങ്, സംസ്കരിച്ച ഭക്ഷണങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ) എന്നിവയാണ്. ജിഐ 56 മുതൽ 69 വരെയുള്ളത് പഴങ്ങളും പച്ചക്കറികളുമാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ: ഈ കാർബോഹൈഡ്രേറ്റുകൾ ഇതിനകം തന്നെ പ്രോസസ് ചെയ്യപ്പെട്ടതും മുൻകൂട്ടി ദഹിപ്പിക്കപ്പെട്ടതുമായ രൂപങ്ങളിൽ ആയതിനാൽ (നാരുകളില്ലാത്തതോ കുറവോ ഉള്ളതോ), നമ്മുടെ ശരീരം അവയെ വേഗത്തിൽ ആഗിരണം ചെയ്യുകയും ഗ്ലൂക്കോസാക്കി മാറ്റുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുകയും ചിലപ്പോൾ വ്യക്തിക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടുകയും ചെയ്യും. ഉദാഹരണം: വൈറ്റ് ബ്രെഡ്, വൈറ്റ് പാസ്ത, ചില ധാന്യങ്ങൾ, ബിസ്കറ്റ്, ബേക്കറി ഭക്ഷണങ്ങൾ തുടങ്ങിയവ.

ബേക്കറി ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ ശുദ്ധീകരിച്ച പഞ്ചസാര അടങ്ങിയിട്ടുണ്ട്. കൂടാതെ പോഷകമൂല്യം കുറവോ തീർത്തും പോഷക മൂല്യം ഇല്ലാത്തതോ ആയിരിക്കാം. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ കുത്തനെയുള്ള വർധനവിന് കാരണമാകും. ശരീരഭാരം വർധിപ്പിക്കുന്നതിനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നതിനും പഞ്ചസാരയ്ക്ക് കഴിയും. ഉദാഹരണം: കേക്കുകൾ, മിഠായികൾ, ചോക്കലേറ്റുകൾ, ഡോനട്ട്‌സ്, ശീതള പാനീയങ്ങൾ, സോഡകൾ തുടങ്ങിയവ. പഞ്ചസാരയിൽ ഡെക്‌സ്ട്രോസ്, മൊളാസസ്, മേപ്പിൾ സിറപ്പ് എന്നിവയും മറ്റ് സംസ്‌കരിച്ച ചേരുവകളും ഉൾപ്പെടുന്നു.

ALSO READ: Allergies: ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധി​ക്കുക; ഇത് നിങ്ങൾക്ക് അലർജിയുണ്ടാക്കിയേക്കാം

പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ: അനാരോഗ്യകരമായ കൊഴുപ്പുകൾ (പൂരിതവും ട്രാൻസ് ഫാറ്റും) ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ഫ്രൈകൾ, ചിപ്‌സ്, ബേക്ക് ചെയ്ത സാധനങ്ങൾ, വെണ്ണ, ചീസ്, ശീതീകരിച്ച ഭക്ഷണങ്ങൾ, പാം ഓയിൽ എന്നിവയിൽ ദോഷകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.

മദ്യം: അമിതമായി മദ്യപിക്കുന്നത് ഗ്ലൂക്കോസ് പുറത്തുവിടാനുള്ള നിങ്ങളുടെ കരളിന്റെ കഴിവിനെ ദോഷകരമായി ബാധിക്കും. ചില പ്രമേഹ മരുന്നുകളുടെ ഫലം കുറയുന്നതിനും മദ്യപാനം കാരണമാകും.

സംസ്കരിച്ച മാംസം: സംസ്കരിച്ച മാംസത്തിൽ ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പുകളും ഫ്രെഷ് മീറ്റിൽ ഇല്ലാത്ത ദോഷകരമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുന്നു.

ഉപ്പിട്ട ഭക്ഷണങ്ങൾ: ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർധിപ്പിക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ, ഉപ്പിട്ട ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക. അമിതമായി ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News