Weight Loss: 30 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കണോ? എങ്കിൽ ഇവിടെ കമോൺ..!

Weight Loss tips: അത്താഴത്തിൽ കൊണ്ടുവരേണ്ട നിയന്ത്രണം പ്രഭാത ഭക്ഷണത്തേക്കാളും ഉച്ചഭക്ഷത്തേക്കാളും പ്രധാനമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 09:33 PM IST
  • ശരീര ഭാരം കുറയ്ക്കാൻ അത്ര എളുപ്പമല്ല എന്നതാണ് യാഥാർത്ഥ്യം.
  • ശരീരത്തിന് ആവശ്യമായ ഊ‍ർജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്.
  • ശരീര ഭാരം കുറയ്ക്കുന്നതിന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് അത്താഴമാണ്.
Weight Loss: 30 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കണോ? എങ്കിൽ ഇവിടെ കമോൺ..!

തിരക്കേറിയ ജീവിത ശൈലിയും അനാരോ​ഗ്യകരമായ ആഹാര രീതികളും കാരണം ഇന്ന് പലരും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിൽ ഭൂരിഭാ​ഗം ആളുകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അധിക ഭാരം. ശരീര ഭാരം കുറയ്ക്കാൻ ഇന്ന് പലരും പല തരത്തിലുള്ള വഴികളും തേടുന്നുണ്ട്. ചില‍ർ കഠിനമായ ഡയറ്റ് പ്ലാൻ പിന്തുടരുമ്പോൾ മറ്റ് ചിലർ ജിംനേഷ്യങ്ങളിൽ സമയം ചെലവഴിക്കുന്നു. 

ശരീര ഭാരം കൂട്ടാൻ വളരെ എളുപ്പമാണെങ്കിലും കുറയ്ക്കാൻ അത്ര എളുപ്പമല്ല എന്നതാണ് യാഥാർത്ഥ്യം. അത്തരത്തിൽ എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയ്ക്കാൻ കഴിയാതെ കഷ്ടപ്പെടുന്നവർക്കുള്ള ചില നുറുങ്ങുകളാണ് ഇനി പറയാൻ പോകുന്നത്. താഴെ പറയുന്ന ഭക്ഷണക്രമം നിങ്ങൾ ശരിയായ രീതിയിൽ പിന്തുടരുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് 10 കിലോ​ ​ഗ്രാം വരെ കുറയ്ക്കാൻ കഴിയും! 

ALSO READ: സൈക്കിള്‍ ചവിട്ടൂ, വണ്ണം കുറയ്ക്കാം, ഉന്മേഷവും നേടാം

ആരോഗ്യകരമായ പ്രഭാത ഭക്ഷണം

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം ആരംഭിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊ‍ർജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. അതിനാൽ തന്നെ പ്രഭാത ഭക്ഷണത്തിൽ കൃത്യമായ ശ്ര​ദ്ധ ആവശ്യമാണ്. ആരോ​ഗ്യകരമായ ഭക്ഷണം മാത്രമേ പ്രഭാതത്തിൽ തിരഞ്ഞെടുക്കാൻ പാടുള്ളൂ. ഡ്രൈ ഫ്രൂട്ട്‌സ്, ഓട്‌സ്, ഇഡ്‌ലി സാമ്പാർ, ദോശ മുതലായവ പ്രഭാത ഭക്ഷണമായി കഴിക്കാം. കൂടുതലും ആവിയിൽ വേവിച്ച പുട്ട് പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. 

ഉച്ചഭക്ഷണം എങ്ങനെ കഴിക്കാം? 

ഉച്ചഭക്ഷണം നിയന്ത്രിക്കുക എന്നത് നിങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, ചിക്കൻ, മത്സ്യം (നോൺ വെജ് കഴിക്കുന്നവർ) എന്നിവയ്‌ക്കൊപ്പം ഒന്നോ രണ്ടോ ചപ്പാത്തി / റൊട്ടി കഴിക്കണം. ഉച്ചഭക്ഷണത്തിന് നിങ്ങൾ ഒരു പ്ലേറ്റ് സാലഡ് കഴിക്കുന്നതും നന്നായിരിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ നാരുകളുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു.

ലഘു അത്താഴം

ഉച്ചഭക്ഷണത്തേക്കാളും പ്രഭാതഭക്ഷണത്തേക്കാളും ലഘുവായിരിക്കണം അത്താഴം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ശരീര ഭാരം കുറയ്ക്കുന്നതിന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് അത്താഴമാണ്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഏറ്റവും സാധ്യതയുള്ളതും അത്താഴത്തിലാണ്. പച്ചക്കറികളും ഗ്രിൽ ചെയ്ത മത്സ്യം, ബ്രൗൺ റൈസ് എന്നിവ കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല, ഉറങ്ങുന്നതിന് മുമ്പ് ഏറ്റവും ചുരുങ്ങിയത് 3 മണിക്കൂർ മുമ്പ് എങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News