Kerala Rain Alert: സംസ്ഥാനത്ത് തുലാവർഷം ശക്തമാകും; 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!

Kerala Weather Report: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പറഞ്ഞിട്ടുണ്ട്.  വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതഎന്നും അറിയിപ്പുണ്ട്

Written by - Ajitha Kumari | Last Updated : Nov 16, 2024, 09:43 AM IST
  • സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം ശക്തമായേക്കുമെന്ന് റിപ്പോർട്ട്
  • ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്
  • എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്
Kerala Rain Alert: സംസ്ഥാനത്ത് തുലാവർഷം ശക്തമാകും; 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!

തിരുവനന്തപരം: സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം ശക്തമായേക്കുമെന്ന് റിപ്പോർട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ മഴ ശക്തി പ്രാപിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

Also Read: ശബരിമല നട തുടർന്നു; വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ വൻ ഭക്തജന തിരക്ക്

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.  വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. നിലവില്‍ തെക്കന്‍ തമിഴ്‌നാടിനും ലക്ഷദ്വീപിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നതാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നത് എന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പേപ്പാറ ഡാമിന്റെയും അരുവിക്കര ഡാമിന്റെയും പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ആകെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ആകെ 150 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.

Also Read: ഗജകേസരിയോഗം ഇവർക്ക് നൽകും സർവ്വൈശ്വര്യങ്ങൾ, നിങ്ങളും ഉണ്ടോ?

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം കനത്ത മഴ റിപ്പോർട്ട് ചെയ്തിരുന്നു. നിലമ്പൂരിലാണ് ഏറ്റവും ശക്തമായ മഴ റിപ്പോർട്ട് ചെയ്തത്. വൈകുന്നേരം അഞ്ച് മണിമുതല്‍ ഒമ്പത് മണിവരെയുള്ള നാല് മണിക്കൂറില്‍ 99 എംഎം മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം മലപ്പുറത്ത് മഴ ശക്തമായി തുടരുമെന്നാണ് റിപ്പോർട്ട്. 

Also Read: ഇടവ രാശിക്കാർ അപരിചിതരെ വിശ്വസിക്കരുത്, ധനു രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!

കോട്ടയം ജില്ലയിലും ശക്തമായ മഴയുണ്ടായിരുന്നു. കോട്ടയം പള്ളിക്കത്തോട് അര മണിക്കൂറില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 43 എംഎം മഴയാണ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 17 വരെ ഇടിമിന്നളോടുകൂടിയ മഴയും പറഞ്ഞിട്ടുണ്ട്.  അതുകൊണ്ടുതന്നെ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. 

 

https://english.cdn.zeenews.com/static/public/zee-malayalam.jpg

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News