Weight Loss: ഞാവൽപഴം കഴിക്കാം... ശരീരഭാരം കുറയ്ക്കാം... അറിയാം നിരവധിയായ ​ഗുണങ്ങൾ

Weight Loss With Java Plum: ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ഞാവൽപ്പഴം മികച്ചതാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഞാവൽപ്പഴം.

Written by - Zee Malayalam News Desk | Last Updated : Jun 20, 2024, 03:44 PM IST
  • ഞാവൽപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്
  • ഇത് ദഹനത്തിന് ​ഗുണം ചെയ്യുന്നു
Weight Loss: ഞാവൽപഴം കഴിക്കാം... ശരീരഭാരം കുറയ്ക്കാം... അറിയാം നിരവധിയായ ​ഗുണങ്ങൾ

ഞാവൽപ്പഴം നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്ന വേനൽക്കാല ഫലമാണ്. ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ഇത് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഞാവൽപ്പഴം. വേനൽക്കാലത്ത് ഞാവൽപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ‍എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

ജലാംശം: വേനൽക്കാലത്ത്, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക എന്നത് പ്രധാനമാണ്. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ജലാംശം നൽകുന്ന പഴങ്ങളിൽ ഒന്നാണ് ജാവ പ്ലം അഥവാ ഞാവൽ പഴം. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കുന്നു.

ALSO READ: ബദാം കഴിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകും; ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

നാരുകൾ: ഞാവൽപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ​ഗുണം ചെയ്യുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വിശപ്പ് നിയന്ത്രിക്കാനും ആരോഗ്യകരമായ കലോറി ഉപഭോഗം നിലനിർത്താനും ശ്രമിക്കുന്നവർക്ക് ഇത് ​ഗുണം ചെയ്യും.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഞാവൽ പഴം മികച്ചതാണ്. ഇതിൽ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കാർബോഹൈഡ്രേറ്റിൻ്റെ ആഗിരണം മന്ദഗതിയിലാക്കാനും കഴിയുന്ന ഒരു തരം ആൻ്റിഓക്‌സിഡൻ്റാണ് ആന്തോസയാനിൻ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിലൂടെ ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു.

ALSO READ: തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ദഹനപ്രശ്നങ്ങൾ വിട്ടൊഴിയില്ല

ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു: വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ് എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് ഞാവൽപ്പഴം. ആരോഗ്യകരമായ മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിൽ ഈ പോഷകങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. വേഗത്തിലുള്ള മെറ്റബോളിസം കൊഴുപ്പ് കത്തിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News