കോവിഡും വർക്ക് ഫ്രം ഹോമും മൂലം പലരുടെയും ഭാരം അമിതമായി വർധിച്ചിരുന്നു. ഇതിൽ പ്രധാനമായും പ്രശ്നമായി മാറിയത് കുടവയർ ആയിരുന്നു. കോവിഡിന്റെ ഭാഗമായി ജിമ്മുകളുടെയും മറ്റും പ്രവർത്തനം നിലച്ചതും വില്ലനായി മാറിയിരുന്നു. കൂടാതെ വീട്ടിനുള്ളിൽ തന്നെ കഴിയേണ്ടി വന്നത് പലരിലും അമിത സമ്മർദ്ദത്തിനും കാരണമായി. പലപ്പോഴും കോവിഡ് രോഗബാധ കുറഞ്ഞെങ്കിലും, പുതിയ പുതിയ വേരിയന്റുകൾ വന്നത് പലപ്പോഴും പഴയ ജീവിതത്തിലേക്ക് എത്തുന്നതിന് തടസമായിരുന്നു.
ഭക്ഷണ ക്രമം, വ്യായാമില്ലായ്മ, ഉറക്കശീലത്തിലെ മാറ്റങ്ങൾ ഇതെല്ലാം തന്നെ ഭാരം വർധിക്കാൻ കാരണമായിട്ടുണ്ട്. നിങ്ങളുടെ ഭാരം അമിതമായി വർധിച്ചിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പിത്താശയക്കല്ലുകൾ, ശ്വസന പ്രശ്നങ്ങൾ എന്നിവയൊക്കെ ഉണ്ടാകാൻ അമിതഭാരം കാരണമാകും. മാനസികാരോഗ്യ പ്രശ്‍നങ്ങളായ ഉത്കണ്ഠ, വിഷാദം എന്നീ പ്രശ്‍നങ്ങൾക്കും അമിതഭാരം കാരണമാകും.
കുടവയർ ഉണ്ടാകാനുള്ള കാരണങ്ങൾ
ഭക്ഷണക്രമത്തിലെ പ്രശ്‍നങ്ങൾ
കുറഞ്ഞ പ്രോട്ടീൻ, ഉയർന്ന കാർബ്, ഉയർന്ന ഫാറ്റ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ ഫാറ്റ് മെറ്റാബോളിസത്തെ ബാധിക്കും. പ്രോട്ടീൻ കൂടുതൽ നേരം വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കും. അതിനാൽ തന്നെ പ്രോടീൻ കൂടുതൽ കഴിച്ചാൽ വണ്ണം കുറയും. അതേസമയം ട്രാൻസ്ഫാറ്റ് അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡുകൾ, ബിസ്‌ക്കറ്റുകൾ, മറ്റ് ബേക്കറി ഭക്ഷണങ്ങൾ ഒക്കെ വണ്ണം കൂടാൻ കാരണമാകും.
വ്യായാമത്തിന്റെ കുറവ്
ശരീരത്തിന് ആവശ്യമായ വ്യായാമം ചെയ്തത് കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകും. ഉപയോഗിക്കുന്നതിൽ കൂടുതൽ കലോറി ദേഹത്തേക്ക് എത്തുന്നത് ഭാരം വർധിക്കാൻ കാരണമാകും.
മദ്യപാനം
അമിത മദ്യപാനം പുരുഷന്മാരിൽ കുടവയർ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മാനസിക സമ്മർദ്ദം
ആളുകൾക്ക് സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദിപ്പിക്കും. ഇത് ശരീരത്തിന്റെ മെറ്റാബോളിസത്തെ ബാധിക്കും. കൂടാതെ ഉത്കണ്ഠ ഉണ്ടാകുമ്പോൾ ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും ഇത് രണ്ടും വയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകും.
ജനറ്റിക്സ്
ജീനുകളിലെ പ്രശ്നങ്ങൾ മൂലം ഭാരം വർധിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഉറക്കകുറവ്
ഉറക്കംകുറയുന്നതും, ഉറക്കത്തിന്റെ ദൈർഖ്യം കുറയുന്നതും കൂടുതൽ ഭക്ഷണം കഴിക്കാൻ കാരണമാകും. ഇത് കുടവയറിനും കാരണമാകും. കൂടാതെ പകൽ ഉറങ്ങുന്നതും രാത്രി ഉറങ്ങാതിരിക്കുന്നതും അമിതവണ്ണത്തിന് കാരണമാകാറുണ്ട്.
പുകവലി
പുകവലിയും കുടവയറിന് കാരണമാകാറുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...