Maoist Encounter in Chhattisgarh: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

Maoist Encounter in Chhattisgarh: ഓപ്പറേഷനിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു  

Written by - Zee Malayalam News Desk | Last Updated : Jan 5, 2025, 01:03 PM IST
  • നാരായൺപൂർ - ദന്തേവാഡ ജില്ലാ അതിർത്തിയിലെ തെക്കൻ അബുജ്മർ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
  • ജില്ലാ റിസർവ് ഗാർഡിൻ്റെ (ഡിആർജി) ഹെഡ് കോൺസ്റ്റബിളിനും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായി
  • മേഖലയിൽ ഇപ്പോഴും തെരച്ചിൽ പുരോ​ഗമിക്കുകയാണ്
Maoist Encounter in Chhattisgarh: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂർ - ദന്തേവാഡ ജില്ലാ അതിർത്തിയിലെ തെക്കൻ അബുജ്മർ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ജില്ലാ റിസർവ് ഗാർഡിൻ്റെ (ഡിആർജി) ഹെഡ് കോൺസ്റ്റബിളിനും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായതായി ബസ്തർ ഇൻസ്‌പെക്ടർ ജനറൽ പി. സുന്ദരരാജ് അറിയിച്ചു. 

അബുജ്മർ മേഖലയിലെ നാരായൺപൂർ, ദന്തേവാഡ, ജഗ്ദൽപൂർ, കൊണ്ടഗാവ് ജില്ലകളിൽ നിന്നുള്ള ഡിആർജി ടീമുകളെ ഏകോപിപ്പിച്ചാണ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) വെള്ളിയാഴ്ച ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിൽ യൂണിഫോമിട്ട നാല് മാവോയിസ്റ്റുകളെയാണ് സേന വധിച്ചത്. തിരച്ചിലിൽ എകെ 47, എസ്എൽആർ ഉൾപ്പെടെയുള്ള ഓട്ടോമാറ്റിക് ആയുധങ്ങൾ കണ്ടെടുത്തതായി പി. സുന്ദരരാജ് അറിയിച്ചു. മേഖലയിൽ ഇപ്പോഴും തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

അതേസമയം, ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ബന്ദിപോര ജില്ലയിലെ വുളാർ വ്യൂ പോയിന്റിന് സമീപം ഇന്നലെയാണ് അപകടം നടന്നത്. റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ടയറുകൾ മഞ്ഞിൽ തെന്നി താഴ്ചയിലേക്ക് മറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News