സന്തുഷ്ടമായ ഒരു കുടുംബത്തിന് ലൈംഗിക ബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. അവർ തമ്മിലുള്ള മാനസിക ഐക്യത്തിന് പോലും സെക്സ് വളരെയധികം സ്വാധീനം ചെലുത്തുന്നു. രണ്ടു വ്യക്തികൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശാരീരികമായും, മാനസികമായും നിരവധി ഗുണങ്ങൾ അവർക്ക് ലഭിക്കുമെന്നാണ് പല പഠനങ്ങളും കണ്ടെത്തിയിരിക്കുന്നത്. സെക്സിൽ ഏർപ്പെടുന്നതിലൂടെ നമ്മുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം ശ്വസനം എന്നിവയെ ത്വരിതപ്പെടുത്തുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും.
അത്തരത്തിൽ തന്നെ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആ വ്യക്തികളുടെ ബുദ്ധിശക്തിയും, ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കും എന്നാണ്. അത് എങ്ങനെ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്. നമ്മുടെ മനസ്സിന്റെ സമ്മർദ്ദവും, സ്ട്രെസ്സും, ടെൻഷനും, അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ലൈംഗിക ബന്ധം. ഈ മൂന്നു കാര്യങ്ങളും നമ്മുടെ ബുദ്ധിശക്തിയെ അല്ലെങ്കിൽ ഓർമ്മശക്തിയെ വളരെയധികം സ്വാധീനിക്കുന്നു. കാരണം മനസ്സ് അചഞ്ജലമായി ഇരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് അവരുടെ തലച്ചോർ ശരിയായ രീതിയിൽ പ്രവർത്തിക്കില്ല.
ALSO READ: നിങ്ങളുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കണോ...? ഇതാ 10 പ്രകൃതിദത്തമായ വഴികൾ
എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിലെ നല്ല ഹോർമോണുകളെല്ലാം ഉല്പാദിപ്പിക്കപ്പെടുന്നു. കൂടാതെ സമ്മർദ്ദത്തെ നിയന്ത്രിക്കുന്ന ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയുകയും ചെയ്യുന്നു. ലൈംഗികതയുടെ രതിമൂർച്ഛക്കുശേഷം ഡോപ്പാമിൻ, എൻഡോർഫിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകൾ ഉല്പാദിപ്പിക്കപ്പെടും. ഇവ തലച്ചോറിന് ഉണർവും മനസ്സിന് സന്തോഷവും പ്രദാനം ചെയ്യുന്നു. അങ്ങനെ നമ്മുടെ ബുദ്ധിശക്തിയും വർദ്ധിക്കും എന്നാണ് അമേരിക്കൻ യൂണിവേഴ്സിറ്റി നടത്തിയ മെഡിക്കൽ ഗവേഷണത്തിൽ പറയുന്നത്. ഇതിനായി ഇവർ എലികളെ വച്ചാണ് പരീക്ഷണം നടത്തിയത്. ദീർഘനാൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ ജീവിച്ച എലികൾക്ക് ബുദ്ധിശക്തി കുറവാണെന്നാണ് കണ്ടെത്തിയത്.
ഇതിന് പിന്നിലെ കാരണം
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒരു വ്യക്തിയുടെ മസ്തിഷ്ക കോശങ്ങളുടെ ഓക്സിജൻ ശേഷി വർദ്ധിപ്പിക്കുമെന്ന് മെഡിക്കൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ ദക്ഷിണ കൊറിയയിൽ ലൈംഗികതയെ കുറിച്ച് ഒരു പഠനം നടത്തി സെക്സിൽ ഏർപ്പെടുന്നത് നമ്മുടെ ബുദ്ധിശക്തി വർധിപ്പിക്കുമെന്ന് ഈ പഠനത്തിലും പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.