World Health Day 2024: ഉയർന്ന താപനിലയിൽ ചിക്കൻപോക്സ് പടരാൻ സാധ്യത; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

Chickenpox precautions: ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനു മുൻപ് പനി, തലവേദന, തലകറക്കം, വയറുവേദന എന്നീ ലക്ഷണങ്ങൾ പ്രകടമാകും.

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 02:55 PM IST
  • ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ അവ ഉണങ്ങുന്നത് വരെ അണുബാധ പകരാൻ സാധ്യതയുണ്ട്
  • പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണങ്ങള്‍
World Health Day 2024: ഉയർന്ന താപനിലയിൽ ചിക്കൻപോക്സ് പടരാൻ സാധ്യത; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

വെരിസെല്ല സോസ്റ്റർ എന്ന വൈറസ് പടർത്തുന്ന രോ​ഗമാണ് ചിക്കൻപോക്സ്. ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. കൂടുതലായി ചൂട് കാലത്താണ് ഈ രോ​ഗം പടരുന്നത്. ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനു മുൻപ് പനി, തലവേദന, തലകറക്കം, വയറുവേദന എന്നീ ലക്ഷണങ്ങളും പ്രകടമാകും.

ചിക്കന്‍പോക്‌സ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ചിക്കന്‍പോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാൻ സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെ സമയമെടുക്കാൻ സാധ്യതയുണ്ട്.

ALSO READ: ശരീരഭാരം കുറയ്ക്കാൻ വേനൽക്കാലത്ത് ഈ കലോറി കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുക്കാം

ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ അവ ഉണങ്ങുന്നത് വരെ അണുബാധ പകരാൻ സാധ്യതയുണ്ട്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാല് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യും.

ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാർ, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടാല്‍ ആരോ​ഗ്യാവസ്ഥ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതര്‍ വായുസഞ്ചാരമുള്ള മുറിയില്‍ പൂർണമായും വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം.

ALSO READ: അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? എന്തുകൊണ്ട് രാവിലെ കഴിക്കണം?

രോ​ഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിങ് ലായനി ഒഴിച്ച് വൃത്തിയാക്കണം. ചൊറിച്ചിലിന് കലാമിന്‍ ലോഷന്‍ പുരട്ടുന്നത് ​ഗുണം ചെയ്യും. മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറയ്ക്കാന്‍ സാധാരണ വെള്ളത്തിൽ കുളിക്കാം.

കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണി കൊണ്ട് ഒപ്പിയെടുക്കണം. കൈകളിലെ നഖം വെട്ടി വൃത്തിയാക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും നിര്‍ത്തരുത്. രോ​ഗ ലക്ഷണങ്ങൾ ​ഗുരുതരമായാൽ വൈദ്യസഹായം തേടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News