14കാരിയ്ക്ക് നേരെ രണ്ടു വട്ടം കൂട്ടബലാത്സംഗം: അഞ്ചു പേര്‍ അറസ്റ്റില്‍

24 മണിക്കൂറിനുള്ളില്‍ 14കാരിയായ പെണ്‍കുട്ടിക്ക് നേരെ രണ്ടു വട്ടം കൂട്ടബലാത്സംഗം. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് സംഭവം നടക്കുന്നത്.

Updated: Jul 11, 2018, 01:18 PM IST
14കാരിയ്ക്ക് നേരെ രണ്ടു വട്ടം കൂട്ടബലാത്സംഗം: അഞ്ചു പേര്‍ അറസ്റ്റില്‍

ചിന്ദ്‌വാര: 24 മണിക്കൂറിനുള്ളില്‍ 14കാരിയായ പെണ്‍കുട്ടിക്ക് നേരെ രണ്ടു വട്ടം കൂട്ടബലാത്സംഗം. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് സംഭവം നടക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹ്‌വ ടോള ഭാഗത്ത് മാനസിക നില തെറ്റിയ നിലയില്‍ നടന്നു നീങ്ങിയ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയതോടെയാണ് കൂട്ടബലാത്സംഗത്തിന്‍റെ വിവരം പുറം ലോകം അറിയുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത മോഹിത് ഭരദ്വാജ്, രാഹുല്‍ ബോണ്ഡെ, ബുന്ധി ബലാവി, അങ്കിത് രഘുവംശി, അമിത് വിശ്വകര്‍മ്മ എന്നീ പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു.

വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ ജൂലൈ ആറിന് കാണാതാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ തെരച്ചിലില്‍ ആണ് മഹാതോല പ്രദേശത്തു നിന്നും പോലീസ് അവശനിലയിലായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. 

വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മോഹിത് ഭരദ്വാജ് എന്നയാള്‍ മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോകുവാം എന്ന് പറഞ്ഞ് കയറ്റുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ രാഹുല്‍ ഭോണ്ടെയുടെ വീട്ടില്‍ ചെല്ലുകയും ഇരുവരും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഇതിന് ശേഷം പിറ്റേന്ന് ആണ് കുട്ടിയെ ഇവര്‍ തുറന്നുവിട്ടത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു മൂവ്വര്‍ സംഘം എത്തി മറ്റൊരു വീട്ടിലേക്ക് എത്തിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുകയായിരുന്നു. ബണ്ടി ഭലാവി, അന്‍കിത് രഖുവന്‍ശി, അമിത് വിശ്വകര്‍മ്മ എന്നിവരാണ് ഇത്തരത്തില്‍ രണ്ടാമത് ആക്രമണം നടത്തിയത് എന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ ഐപിസി 376(കൂട്ടബലാത്സംഗം), 363(തട്ടിക്കൊണ്ടുപോകല്‍‍), പോക്‌സോ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, മധ്യപ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമം കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം കഴിഞ്ഞ വര്‍ഷമാണ്‌ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കിയത്.