വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ജയശ്രീയെ ചുട്ടുകൊന്നു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇരുവരും അണ്ണാ ഡിഎംകെ നേതാവാണ്.
പെൺകുട്ടിയുടെ അച്ഛനും പ്രതികളും തമ്മിൽ കുടുംബ പ്രശ്നമുണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യമാണ് ഈ കൃത്യം ചെയ്യാനിടയാക്കിയതെന്നുമാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെയാണ് ഇരുവരും പെൺകുട്ടിയുടെ വീട്ടിലെത്തുകയും അവളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തത്. ഈ സമയം പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.
Also read: റെയില്‍വേ ടിക്കറ്റുകള്‍ വൈകിട്ട് നാല് മുതല്‍, ബുക്കിംഗ് IRCTC വഴി മാത്രം; അറിയേണ്ടതെല്ലാം....
കുട്ടിയുടെ പിതാവിന് വീടിന് മുന്നിൽ ചെറിയ ഒരു കടയുണ്ടായിരുന്നുവെന്നും കട തുറന്ന് സാധനം നൽകാത്തതിനാലാണ് പെൺകുട്ടിയെ തീകൊളുത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
Also read: പലഹാരങ്ങൾ മുസ്ലീങ്ങൾ ഉണ്ടാക്കിയതല്ലെന്ന് പരസ്യം, ഒടുവിൽ..
എന്നാൽ ഈ പ്രതികൾ എട്ടു വർഷം മുൻപ് പെൺകുട്ടിയുടെ പിതൃ സഹോദരനെ ആക്രമിച്ച കേസിലും കുറ്റവാളികളായിരുന്നു. ഈ കേസിലെ പ്രതികൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അതിലുള്ള വൈരാഗ്യമാണോ ഇതെന്നും പൊലീസിന് സംശയമുണ്ട്.
മരിക്കുന്നതിന് മുൻപ് രണ്ടു പ്രതികളും തന്റെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കത്തിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.