Ee Bandham Supera: അച്ഛനമ്മമാരെ ദത്തെടുക്കുന്ന സ്കൂൾ വിദ്യാർത്ഥികളുടെ കഥ; "ഈ ബന്ധം സൂപ്പറാ" തിയേറ്ററുകളിലേക്ക്

വൃദ്ധസദനത്തിൽ നിന്നും അന്തേവാസികളായ ഒരു അച്ഛനെയും, അമ്മയെയും ദത്തെടുക്കുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ കഥയാണിത്.

Written by - Zee Malayalam News Desk | Last Updated : Nov 14, 2024, 10:05 PM IST
  • നവാഗതനായ എൻ.രാമചന്ദ്രൻ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന " ഈ ബന്ധം സൂപ്പറാ..." എന്ന ചിത്രം നാളെ, നവംബർ 15ന് പ്രദർശനത്തിനെത്തുന്നു.
Ee Bandham Supera: അച്ഛനമ്മമാരെ ദത്തെടുക്കുന്ന സ്കൂൾ വിദ്യാർത്ഥികളുടെ കഥ; "ഈ ബന്ധം സൂപ്പറാ" തിയേറ്ററുകളിലേക്ക്

വിദ്യാർത്ഥികളായ അബിൻ ജോസഫ്, ദേവിക രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എൻ.രാമചന്ദ്രൻ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന " ഈ ബന്ധം സൂപ്പറാ..." എന്ന ചിത്രം നാളെ, നവംബർ 15ന് പ്രദർശനത്തിനെത്തുന്നു. മേജർ രവി, കോഴിക്കോട് നാരായണൻ നായർ, കുട്ട്യേടത്തി വിലാസിനി, ദീപക് ധർമ്മടം, പ്രകാശ് പയ്യാനക്കൽ, എൻ.രാമചന്ദ്രൻ നായർ, രമ്യാകൃഷ്ണൻ, അഞ്ജു കൃഷ്ണ, ബാല താരങ്ങളായ ശ്രീലക്ഷ്മി, ബേബി ഗൗരി, ബേബി ആദ്യ രഞ്ജിത്ത് തുടങ്ങിയവരോടൊപ്പം മറ്റു കുട്ടികളും അധ്യാപകരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുന്ന മക്കളുടെ ഈ കാലഘട്ടത്തിൽ, വൃദ്ധസദനത്തിൽ നിന്നും അന്തേവാസികളായ ഒരു അച്ഛനെയും, അമ്മയെയും ദത്തെടുക്കുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥികളും അവർക്ക് നിയമ സംരക്ഷണം നൽകുന്നതിന് ശ്രമിക്കുന്ന അധ്യാപകരുടെയും, രക്ഷാകർത്തൃ സമിതിയുടെയും കഥ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് "ഈ ബന്ധം സൂപ്പറാ."

കുട്ടികൾക്ക് സിനിമയോടുള്ള അഭിനയചാതുര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ മാനേജ്മെന്റും, അധ്യാപകരും, രക്ഷകർത്താക്കളും ചേർന്ന് ലിറ്റിൽ ഡാഫോദിൽസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കെ.ടി.മുരളീധരൻ, തിരക്കഥ- വി.ഉണ്ണിക്കൃഷ്ണൻ, ഛായാഗ്രഹണം- അദ്വൈത്,അനുരാജ്, തസ്ലിമുജീബ്,ഗാനരചന-ഷാബി പനങ്ങാട്, സംഗീതം-സാജൻ കെ റാം, ആലാപനം-ചെങ്ങന്നൂർ ശ്രീകുമാർ, കൊല്ലം അഭിജിത്ത്, കീർത്തന കോഴിക്കോട്, പശ്ചാത്തല സംഗീതം എ എഫ് മ്യൂസിക്കൽസ്, എഡിറ്റിംഗ്-തസ്ലിമുജീബ്,പ്രൊഡക്ഷൻ കൺട്രോളർ- ടി പി സി വളയന്നൂർ, കോസ്റ്റ്യൂംസ്-ലിജി, ചമയം-അശ്വതി, ജോൺ,ശാരദ പാലത്ത്, രഞ്ജിത്ത് രവി, വിഎഫക്സ്-സവാദ്, അസിസ്റ്റന്റ് ഡയറക്ടർ- മൃദു മോഹൻ, കൊറിയോഗ്രാഫി-ലിജി അരുൺകുമാർ, ബാലു പുഴക്കര. പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News