ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും

  

Last Updated : Feb 10, 2018, 01:41 PM IST
ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും

ബെംഗളുരു: ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി 25 രൂപയോടൊപ്പം 18 ശതമാനം ജിഎസ്ടികൂടി ചേര്‍ത്ത് 30 രൂപ നല്‍കണം. അപ്‌ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്ന തുകയിന്മേല്‍ 18 ശതമാനം ജിഎസ്ടികൂടി ചുമത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്.  

എന്നാല്‍, ആധാര്‍ എന്‍റോള്‍മെന്റിന് ഈ തുക ബാധകമല്ലെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ വ്യക്തമാക്കി. ജനനതിയതി, ലിംഗം, സെല്‍ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവയാണ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുക.  ജിഎസ്ടി ചേരുമ്പോള്‍  29.50 രൂപയാണ് വരികയെങ്കിലും 30 രൂപയാക്കി നിശ്ചയിക്കുകയായിരുന്നു. 

Trending News