ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാജിവച്ചു. രാജിക്കത്ത് ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയ്ക്ക് കൈമാറി. അതിഷി മർലേനയ്ക്കും സൗരഭ് ഭരദ്വാജിനും ഗോപാൽ റായിക്കും ഒപ്പമെത്തിയാണ് അരവിന്ദ് കേജ്‌രിവാൾ ലഫ്റ്റനന്റ് ഗവർണർക്ക് രാജിക്കത്ത് നൽകിയത്.
രാജി നൽകിയതിന് പിന്നാലെ അരവിന്ദ് കേജ്‌രിവാൾ മടങ്ങി. അതിഷിയും സൗരഭ് ഭരദ്വാജും ഗോപാൽ റായിയും ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുമായി കൂടിക്കാഴ്ച നടത്തുകയാണ്. അതിഷി മർലേന പുതിയ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു.
ALSO READ: ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി അതിഷി മർലേന; പേര് നിർദേശിച്ച് കേജ്‌രിവാൾ
ഇന്ന് രാവിലെ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ അതിഷി മർലേനയെ പുതിയ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചിരുന്നു. സെപ്തംബർ 26, 27 തിയതികളിൽ ഡൽഹി നിയമസഭാ സമ്മേളനം ചേരും. സഭയിൽ പുതിയ മുഖ്യമന്ത്രിയും സർക്കാരും ഭൂരിപക്ഷം തെളിയിക്കും.
യോഗത്തിൽ അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്ന പ്രമേയം അരവിന്ദ് കേജ്‌രിവാളാണ് അവതരിപ്പിച്ചത്. അതിഷി മർലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാൽ റായ് എംഎൽഎമാരുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഒദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.