പിഞ്ചുകുഞ്ഞിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു

ക്ഷേത്രത്തിലേക്ക് കുട്ടി അമ്മയ്‌ക്കൊപ്പം പോവുകയായിരുന്നു. അതിനിടയിലാണ് പുലി പെൺകുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Oct 24, 2022, 06:30 PM IST
  • കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
  • ഗോരേഗാവിലെ ആരെ കോളനിയിലെ വനമേഖലയിലാണ് സംഭവം
  • പുലിയുടെ ആക്രമണം വർധിക്കുന്നത് പ്രദേശത്തെ നാട്ടുകാരിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്
പിഞ്ചുകുഞ്ഞിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു

മുംബൈ : ഗോരേഗാവിലെ ആരെ കോളനിയിലെ വനമേഖലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒന്നരവയസ്സുകാരിക്ക്  ദാരുണാന്ത്യം. അമ്മയ്‌ക്കൊപ്പം വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. 

ആരെയിലെ യൂണിറ്റ് നമ്പർ 15ൽ രാവിലെ 6.30ഓടെയാണ് സംഭവം. വീട്ടിൽ നിന്ന് 30 അടി അകലെയുള്ള ക്ഷേത്രത്തിലേക്ക് കുട്ടി അമ്മയ്‌ക്കൊപ്പം പോവുകയായിരുന്നു. അതിനിടയിലാണ് പുലി പെൺകുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പിഞ്ചുകുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ അപകട മരണം റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.

അതേസമയം, പ്രദേശത്ത്  ജനവാസ കേന്ദ്രങ്ങളിലും പാടങ്ങളിലും പുള്ളിപ്പുലികൾ എത്തുന്നത് പതിവാണ്. പുലി ആക്രമിക്കുന്ന സംഭവങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് മനുഷ്യ-വന്യജീവി സംഘർഷം തടയാൻ വനംവകുപ്പ് കർമപദ്ധതി ആരംഭിച്ചതായി  ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ സ്ഥലത്ത് വൈൽഡ് ലൈഫ് ആംബുലൻസ്, മുംബൈ വനം വകുപ്പിൽ നിന്നുള്ള വന്യജീവി ദുരന്ത നിവാരണ സംഘങ്ങൾ , സന്നദ്ധപ്രവർത്തകർ എന്നിവരെ പ്രദേശത്ത് എത്തിച്ചതായി അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തകർ, പുള്ളിപ്പുലി വിദഗ്ധർ, മൃഗഡോക്ടർമാർ, വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഈ ആഴ്‌ച മുഴുവൻ ആരെയിൽ രാപ്പകൽ നിൽക്കുമെന്നും അധികൃതർ പറഞ്ഞു. രാത്രി പട്രോളിംഗ് നടത്തുകയും വന്യജീവികളുടെ നീക്കങ്ങൾ തിരിച്ചറിയാനും നിരീക്ഷിക്കാനും ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News