ആഭ്യന്തര വിമാന സര്‍വീസുകള്‍;മഹാരാഷ്ട്രയ്ക്ക് നിലപാട് മാറ്റം;തിങ്കളാഴ്ച25 വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കും!

ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് മഹാരാഷ്ട്ര മാറ്റി,

Last Updated : May 24, 2020, 10:51 PM IST
ആഭ്യന്തര വിമാന സര്‍വീസുകള്‍;മഹാരാഷ്ട്രയ്ക്ക് നിലപാട് മാറ്റം;തിങ്കളാഴ്ച25 വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കും!

മുംബൈ:ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് മഹാരാഷ്ട്ര മാറ്റി,

മഹാരാഷ്ട്ര 25 വിമാന സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച അനുമതി നല്‍കും,മുംബൈയില്‍ നിന്നുള്ളതും അവിടെയ്ക്കുള്ളതുമായ വിമാന സര്‍വീസുകള്‍ക്കാണ്
അനുമതി നല്‍കുകയെന്ന് മന്ത്രി നവാബ് മാലിക്ക് വ്യക്തമാക്കി.

ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ ഇനിയും സമയം വേണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് മന്ത്രി നവാബ് മാലിക്ക് പുതിയ തീരുമാനം അറിയിച്ചത്.

സംസ്ഥാന ചീഫ് സെക്രട്ടറിയോടും മറ്റ് ഏജന്‍സികളോടും ആലോചിച്ച ശേഷമാണ് 25 വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് വ്യക്തമാക്കിയത്.

മുംബെയില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ്‌ ബാധ അന്‍പതിനായിരം പിന്നിട്ടിട്ടുണ്ട്.

Also Read:ജൂണ്‍ ഒന്ന് മുതല്‍ തീവണ്ടി സര്‍വീസിന് റെയില്‍വേ;യാത്രക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം!

 

വിമാനത്താവളങ്ങള്‍ സ്ഥിതിചെയ്യുന്ന മുംബൈ,പുണെ,നാഗ്പൂര്‍ എന്നീ നഗരങ്ങള്‍ റെഡ് സോണിലാണ്.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചത്.

എന്തായാലും ഇപ്പോള്‍ തിങ്കളാഴ്ച25 വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് മാന്ത്രി നവാബ് മാലിക്ക് വ്യക്തമാക്കിയിരിക്കുകയാണ്.

Trending News